ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്; 67 ല​ക്ഷം​രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു പേ​ര്‍​ക്കെ​തി​രേ കേ​സ്


കൊ​ച്ചി: ട്രേ​ഡിം​ഗി​ലൂ​ടെ ലാ​ഭം ഉ​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ദ​മ്പ​തി​ക​ളു​ടെ 67 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മൂ​ന്നു​പേ​ര്‍​ക്കാ​യി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 15 മു​ത​ല്‍ മാ​ര്‍​ച്ച് നാ​ലു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ഓ​ണ്‍​ലൈ​നി​ല്‍ ട്രേ​ഡിം​ഗി​നെ സം​ബ​ന്ധി​ച്ച് സെ​ര്‍​ച്ച് ചെ​യ്ത പ​രാ​തി​ക്കാ​ര​നെ ര​ണ്ട് ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ ന​ല്‍​കി സ​മീ​പി​ച്ച പ്ര​തി​ക​ള്‍ ട്രേ​ഡിം​ഗി​ലൂ​ടെ ലാ​ഭം ഉ​ണ്ടാ​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വെ​ല്‍​സ് കാ​പ്പി​റ്റ​ല്‍ ബി​സി​ന​സ് സ്‌​കൂ​ള്‍ ഗ്രൂ​പ്പ് എ​ന്ന വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ അം​ഗം ആ​ക്കു​ക​യും തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്നും പ്ര​തി​ക​ള്‍ കൈ​മാ​റി​യ അ​ക്കൗ​ണ്ടി​ലേ​ക്ക് 67,40,306 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 17 ത​വ​ണ​ക​ളാ​യാ​ണ് പ​ണം കൈ​മാ​റി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ പ​രാ​തി​ക്കാ​ര​ന് 4.13 കോ​ടി രൂ​പ ട്രേ​ഡിം​ഗി​ലൂ​ടെ ല​ഭി​ച്ച​താ​യി കാ​ണി​ച്ച് പ്ര​തി​ക​ള്‍ ഒ​രു ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വാ​ട്‌​സ്ആ​പ്പ് മു​ഖേ​ന കൈ​മാ​റി.

ഇ​തു​വ​ഴി പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍​നി​ന്നും പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​ര​നെ പു​റ​ത്താ​ക്കി. പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment