മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ മുങ്ങിയ  പ്ര​തി പോ​ലീ​സ് പിടിയിൽ; പരാതിയുമായി നിരവധിപേർ

കൊ​ച്ചി: മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 30 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​യാ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്ന പ്ര​തി​യു​ടെ അ​റ​സ്റ്റ് വൈ​കി​ട്ടോ​ടെ രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ൽ​നി​ന്നു​മാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ര​വ​ധി യു​വാ​ക്ക​ൾ പ്ര​തി​യു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

Related posts