മി​ഴി തു​റ​ക്കാ​ൻ ഇ​നി വൈ​ക​രു​ത്…  പുഴയ്ക്കൽ പാലം തുറന്നതോടെ  ഗതാഗതക്കുരുക്ക് ഒഴിവായെങ്കിലും അമിത വേഗത നിയന്ത്രിക്കാൻ  സി​ഗ്ന​ൽ ന​ന്നാ​ക്കണമെന്ന ആവശ്യം ശക്തമാകുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: പൂ​ങ്കു​ന്ന​ത്തി​നും പു​ഴ​യ്ക്ക​ലി​നും ഇ​ട​യി​ലു​ള്ള ലു​ലു ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് ന​ന്നാ​ക്കാ​ൻ ഇ​നി വൈ​ക​രു​ത്. പു​ഴ​യ്ക്ക​ലി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ സ​മ​യ​ത്ത് ട്രാ​ഫി​ക് സി​ഗ്ന​ൽ ഇ​ല്ലാ​തി​രു​ന്ന​ത് ഒ​രു ക​ണ​ക്കി​ന് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ങ്കി​ലും പു​ഴ​യ്ക്ക​ൽ പാ​ലം തു​റ​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​യ​തോ​ടെ സി​ഗ്ന​ൽ ലൈ​റ്റ് അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ന്നു.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും പൂ​ങ്കു​ന്നം ഭാ​ഗ​ത്തു നി​ന്നും അ​യ്യ​ന്തോ​ളി​ൽ നി​ന്നും വ​രു​ന്ന വ​ണ്ടി​ക​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക്രോ​സ് ചെ​യ്യു​ന്ന ലു​ലു ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ ലൈ​റ്റി​ല്ലാ​ത്ത​തു​കൊ​ണ്ട് വ​ൻ അ​പ​ക​ട​സാ​ധ്യ​ത​യാ​ണു​ള്ള​ത്.ആ​ശ​യ​ക്കു​ഴ​പ്പം കാ​ര​ണം പ​ല​പ്പോ​ഴും വ​ണ്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണ്. സി​ഗ്ന​ൽ ലൈ​റ്റു​ള്ള​പ്പോ​ൾ ഒ​രു പ​രി​ധി​വ​രെ ഇ​തൊ​ഴി​വാ​കു​ന്നു​ണ്ട്.

പു​ഴ​യ്ക്ക​ലി​ൽ കു​രു​ക്കു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ളെ​ല്ലാം പ​തു​ക്കെ​യാ​ണ് പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കു​രു​ക്കി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത​യു​ണ്ട്. ഇ​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന​തി​നാ​ൽ അ​ടി​യ​ന്തി​ര​മാ​യി സി​ഗ്ന​ലു​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കും മു​ന്പേ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മി​ഴി​ക​ൾ തു​റ​ക്ക​ണം….​അ​ധി​കൃ​ത​രു​ടേ​യും സി​ഗ്ന​ലു​ക​ളു​ടേ​യും….

Related posts