ഗ​താ​ഗ​ത നി​യ​മം പാ​ലി​ച്ച ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മ​ധു​രം ന​ല്‍​കി ത​ളി​പ്പ​റ​മ്പ് ട്രാ​ഫി​ക് പോ​ലീ​സും സ്റ്റുഡന്‍റ്സ് പോലീസും

ത​ളി​പ്പ​റ​മ്പ്: ഗ​താ​ഗ​ത നി​യ​മം പാ​ലി​ച്ച ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മ​ധു​രം ന​ല്‍​കി ത​ളി​പ്പ​റ​മ്പ് ട്രാ​ഫി​ക് പോ​ലീ​സും സ്റ്റു​ഡ​ന്‍റ് പോ​ലീ​സും. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​രെ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു. പെ​റ്റി​ലെ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് ജ​ന​കീ​യ​മാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് ന്യൂ​സ് കോ​ര്‍​ണ​റി​ല്‍ നി​ന്ന് പോ​ലീ​സും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും ഒ​രു​മി​ച്ച് നി​ന്ന് കൈ​നീ​ട്ടു​ന്ന​ത് ക​ണ്ട് മി​ക്ക വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​രും പ​ക​ച്ചു പോ​യി.

ഹെ​ല്‍​മെ​റ്റി​ടാ​ത്ത ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും സീ​റ്റ് ബെ​ല്‍​റ്റി​ടാ​ത്ത കാ​ര്‍ യാ​ത്രി​ക​രു​മെ​ല്ലാം അ​തി​ലു​ണ്ടാ​യി​രു​ന്നു. ചെ​റി​യ ഭ​യ​ത്തോ​ടെ പോ​ലീ​സി​ന് മു​മ്പി​ലെ​ത്തി​യ അ​വ​രോ​ട് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ലെ കു​ട്ടി​ക​ള്‍ ഉ​പ​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി. നി​യ​മം പാ​ലി​ക്ക​ണം. ജാ​ഗ്ര​ത കു​റ​വ് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു വ​രു​ത്തു​മെ​ന്നും കു​ട്ടി​ക​ള്‍ അ​വ​രെ ബോ​ധി​പ്പി​ച്ചു.

അ​തി​നി​ടെ നി​യ​മം പാ​ലി​ച്ചു വ​ന്ന​വ​രെ​യും കൈ ​കാ​ണി​ച്ച് നി​ര്‍​ത്തി​ച്ച് അ​വ​ര്‍​ക്ക് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി.
ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കാ​ത്ത​വ​രെ ഒ​രു ദി​വ​സം പി​ഴ ഒ​ഴി​വാ​ക്കി ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ആ​വി​ഷ്‌​ക​രി​ച്ച​തെ​ന്ന് ത​ളി​പ്പ​റ​മ്പ് ട്രാ​ഫി​ക് എ​സ്‌​ഐ കെ.​വി.​മു​ര​ളി പ​റ​ഞ്ഞു.

ട്രാ​ഫി​ക് പോ​ലീ​സും ജ​ന​മൈ​ത്രി പോ​ലീ​സും ത​ളി​പ്പ​റ​മ്പ് സീ​തി​സാ​ഹി​ബ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ട്രാ​ഫി​ക് എ​എ​സ്‌​ഐ എം.​ര​ഘു​നാ​ഥ്, ജ​ന​മൈ​ത്രീ പോ​ലീ​സ് ചു​മ​ത​ല​യു​ള്ള എ​എ​സ്‌​ഐ​മാ​രാ​യ പി.​ര​മേ​ശ​ന്‍, സി. ​പു​രു​ഷോ​ത്ത​മ​ന്‍, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, സീ​തി​സാ​ഹി​ബ് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക സി.​സാ​ബി​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts