പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ പാ​ള​ത്തി​ൽ ക​ല്ലു​ക​ൾ നി​ര​ത്തി അ​ട്ടി​മ​റി​ശ്ര​മം; നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടു


പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ അ​ടി​പ്പാ​ല​ത്തി​ലെ റെ​യി​ലി​ൽ ക​ല്ലു​ക​ൾ നി​ര​ത്തി ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം.

ഇ​ന്ന​ലെ രാ​ത്രി തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന സ​മ​യ​ത്താ​ണ് റെ​യി​ലി​ൽ നി​റ​യെ ക​ല്ലു​ക​ൾ നി​ര​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​വേ​ലി എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​യ​പ്പോ​ൾ സ​മീ​പ​മു​ള്ള ക​ട​ക​ളി​ലേ​ക്കും കാ​ൽ ന​ട​യാ​ത്ര​ക്കാ​രു​ടെ നേ​രെ​യും ക​ല്ലു​ക​ൾ തെ​റി​ച്ചു.

തു​ട​ർ​ന്ന് റെ​യി​ൽ​പാ​ത​യ്ക്ക് സ​മീ​പ പാ​ത​യി​ലൂ​ടെ ര​ണ്ട് ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ങ്ങി വ​രു​ന്ന​തി​ൽ സം​ശ​യം തോ​നി​യ പ​രി​സ​ര​വാ​സി​ക​ൾ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

നാ​ട്ടു​കാ​ർ ഇവരെ പി​ടി​കൂ​ടി ചെ​റി​യ​തോ​തി​ൽ കൈ​കാ​ര്യം ചെ​യ്തു. തു​ട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​യി​ച്ചു.പോ​ലീ​സ് എ​ത്തു​ന്പോ​ഴേ​ക്കും നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയശേഷം പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ അ​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment