നഗരം ചുറ്റി കാണണം, ഗൂഗിളിലെ ജോലി ഉപേക്ഷിച്ചു, ഇപ്പോൾ ഊബർ മോട്ടോ ഡ്രൈവർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ത​ന​താ​യ സം​സ്കാ​ര​ത്തി​നും ആ​ക​ർ​ഷ​ണീ​യ​ത​യ്ക്കും പേ​രു​കേ​ട്ട നഗരമാണ് ബം​ഗ​ളൂ​രു.  എ​ന്നാ​ൽ ഈ നഗരം ചുറ്റി കാണാനായ് ഊബ​ർ മോ​ട്ടോ​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന മു​ൻ ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ര​ന്‍റെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

എക്സിൽ രാ​ഘ​വ് ദു​വ താ​ൻ ഊ​ബ​ർ മോ​ട്ടോ ഡ്രൈ​വ​റു​മാ​യി സ​വാ​രി ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തു. അതിൽ ഡ്രൈവർ ന​ഗ​രം കാണുവാൻ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റി​യ​താ​യി പ​റ​യു​ക​യും ചെ​യ്തു.

‘എ​ന്‍റെ ഊ​ബ​ർ മോ​ട്ടോ ഡ്രൈ​വ​ർ മു​ൻ ഗൂ​ഗി​ൾ ജീവനക്കാരനാണ്, ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് 20 ദി​വ​സം മു​മ്പ് ബം​ഗുളൂ​രി​ലേ​ക്ക് മാ​റി. ന​ഗ​രം പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നാണ് അ​ദ്ദേ​ഹം ഇ​ത് ചെ​യ്തത്’. ​ദു​വ പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

വീ​ഡി​യോ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ആ​ളു​ക​ൾ മ​തി​പ്പു​ള​വാ​ക്കു​ക​യും ബംഗ​ളൂ​രു​വി​ലെ സ്വ​ന്തം അ​നു​ഭ​വം പ​ങ്കി​ടു​ക​യും ചെ​യ്തു.

‘ഇത് ശ​രി​ക്കും കൗ​തു​ക​ക​ര​മാ​ണ്! നി​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കി​ടെ നി​ങ്ങ​ൾ​ക്ക് ര​സ​ക​ര​മാ​യ ഒ​രു സം​ഭാ​ഷ​ണം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു,’, ‘അ​തെ ഞാ​നും ഇ​ത് വ്യ​ക്തി​പ​ര​മാ​യി അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്’. എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് വ​ന്നി​രി​ക്കു​ന്ന​ത്. 

 

Related posts

Leave a Comment