ജീവനിൽ ഭീഷണിയുണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു; പെ​ണ്ണ് കേ​സ് വ​രെ​ ത​നി​ക്കെ​തി​രേ തൊ​ടു​ത്ത് വി​ടു​ന്നു; നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ യ​ദു. ത​നി​ക്ക് ജീ​വ​നി​ൽ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് യ​ദു പ​റ​ഞ്ഞു. ത​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ കു​ഞ്ഞി​നെ സം​ര​ക്ഷി​ച്ചു കൊ​ള്ള​ണ​മെ​ന്നും യ​ദു അ​റി​യി​ച്ചു. ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ലെന്നും മോശം ആയി പെരുമാറിയത് മേയറാണെന്നും യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ​തി​നാ​ലാ​ണ് ത​ന്‍റെ പ​രാ​തി സ്വീ​ക​രി​ക്കാ​ത്ത​തെ​ന്ന് ഇ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മേ​യ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല​ന്ന് പോ​ലീ​സ് പ​റ​ഞ്ഞെ​ന്നും യ​ദു വ്യ​ക്ത​മാ​ക്കി.

താ​ൽ​ക്കാ​ലി​ക ജോ​ലി​ക്കാ​ര​നാ​യ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഇ​ത് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. സ്ഥി​ര ജോ​ലി​ക്കാ​ര​നാ​ണെ​ങ്കി​ൽ സം​ഭ​വം ന​ട​ന്ന് മി​നി​ട്ടു​ക​ൾ​ക്ക് മു​ന്പേ ത​ന്നെ ജോ​ലി​യി​ൽ നിന്ന് പി​രി​ച്ച് വി​ട്ടേ​നെ​യെ​ന്നും യ​ദു കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി താ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്നു കേ​ൾ​ക്കാ​ൻ സാ​ധി​ക്കും. മാ​ന​സി​ക​മാ​യി ത​ന്നെ ത​ള​ർ​ത്തു​ന്ന​തി​നാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ല്ലാ​ത്ത കേ​സു​ക​ളെ​ല്ലാം ത​ന്‍റെ പേ​രി​ൽ കെ​ട്ടി​ച്ച​മ​യ്ക്കു​ന്നു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പെ​ണ്ണ് കേ​സ് വ​രെ​യാ​ണ് ഇ​പ്പോ​ൾ ത​നി​ക്കെ​തി​രേ തൊ​ടു​ത്ത് വി​ടു​ന്ന​ത്. സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നി​ൽ നാ​ണം​കെ​ടു​ത്തി​യ​തി​നെ​തി​രേ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കും. നീ​തി ല​ഭി​ക്കു​ന്ന​തി​നാ​യി ഏ​ത​റ്റം​വ​രെ പോ​കു​മെ​ന്നും യ​ദു പ​റ​ഞ്ഞു.

Related posts

Leave a Comment