കാ​ല​വ​ർ​ഷ​പ്പെ​യ്ത്തി​ന്‍റെ രീ​തി മാ​റു​ന്നു! ഇ​ക്കു​റി​യും ജൂ​ണ്‍ മ​ഴ​യി​ൽ കു​റ​വ്; ഒന്‍പതു വര്‍ഷത്തിനിടയില്‍ കാലവര്‍ഷപ്പെയ്ത്തിന്റെ രീതി തകിടം മറിഞ്ഞതായി വിദഗ്ധര്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​പ്പെ​​​യ്ത്തി​​​ന്‍റെ രീ​​​തിമാ​​​റ്റം പ്ര​​​ക​​​ട​​​മാ​​​ക്കി ഇ​​​ക്കു​​​റി​​​യും സം​​​സ്ഥാ​​​ന​​​ത്ത് ജൂ​​​ണ്‍ മ​​​ഴ​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വ്. ജൂ​​​ണി​​​ൽ ശ​​​രാ​​​ശ​​​രി 649.8 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ട​​​ത്.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ എ​​​ട്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ (2012 മു​​​ത​​​ൽ 2019 വ​​​രെ) ആ​​​റു വ​​​ർ​​​ഷ​​​വും ജൂ​​​ണ്‍ മ​​​ഴ​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ പ​​റ​​യു​​ന്നു.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ര​​​ണ്ടു ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് ജൂ​​​ണ്‍ മ​​​ഴ ക​​​ണ​​​ക്കു തി​​​ക​​​ച്ച​​​ത്. അ​​​താ​​​ക​​​ട്ടെ റി​​​ക്കാ​​​ർ​​​ഡ് മ​​​ഴ പെ​​​യ്ത 2013ലും ​​​പ്ര​​​ള​​​യ​​​പ്പെ​​​യ്ത്തു​​​ണ്ടാ​​​യ 2018ലു​​​മാ​​​ണ്. 2013 ജൂ​​​ണി​​​ൽ 1042.7 മി​​​ല്ലി​​​മീ​​​റ്റ​​​റും 2018 ജൂ​​​ണി​​​ൽ 750 മി​​​ല്ലി​​​മീ​​​റ്റ​​​റും മ​​​ഴ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ജൂ​​​ണി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ച്ച് മ​​​ഴ പെ​​​യ്ത വ​​​ർ​​​ഷം 2019 ആ​​​ണ്. 358.3 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് അ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്ത​​​ത് 476 മി​​​ല്ലി​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ്. ജൂ​​​ണ്‍ തീ​​​രാ​​​ൻ ര​​​ണ്ടു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി​​​യു​​​ള്ള​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി തി​​​ക​​​യ്ക്കാ​​​ൻ 173 മി​​​ല്ലി​​​മീ​​​റ്റ​​​ർ​​കൂ​​​ടി പെ​​​യ്യ​​​ണം.

ജൂ​​​ണി​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ, ജൂ​​​ലൈ​​​യി​​​ലും ശ​​​രാ​​​ശ​​​രി മ​​​ഴ​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ. ജൂ​​​ലൈ​​​യി​​​ൽ ശ​​​രാ​​​ശ​​​രി 726.1 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു പെ​​​യ്യേ​​​ണ്ട​​​ത്.

എ​​​ന്നാ​​​ൽ 2019ൽ ​​​ജൂ​​​ലൈ​​​യി​​​ൽ പെ​​​യ്ത​​​ത് 573.6 മി​​​ല്ലി​​​മീ​​​റ്റ​​​റാ​​​ണ്.ഇ​​​തി​​​നു മു​​​ൻ​​​പ് 2015 മു​​​ത​​​ൽ 2017 വ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ജൂ​​​ണി​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ, ജൂ​​​ലൈ മാ​​​സ​​​ത്തി​​​ലും ശ​​​രാ​​​ശ​​​രി മ​​​ഴ​​​യു​​​ടെ അ​​​ള​​​വി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി. അ​​​തേ​​​സ​​​മ​​​യ​​​ത്തു ചി​​​ല വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഓ​​​ഗ​​​സ്റ്റ്, സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ഴ​ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി.

ജൂ​​​ണ്‍ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ നീ​​​ളു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് ശ​​​രാ​​​ശ​​​രി 2049.2 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ട​​​ത്. കാ​​​ല​​​ങ്ങ​​​ളാ​​​യു​​​ള്ള കാ​​​ല​​​വ​​​ർ​​​ഷ​​​പ്പെ​​​യ്ത്തി​​​ന്‍റെ രീ​​​തി​​​യ​​​നു​​​സ​​​രി​​​ച്ച് ഇ​​​തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്യേ​​​ണ്ട​​​ത് ജൂ​​​ലൈ മാ​​​സ​​​ത്തി​​​ലാ​​​ണ്, 726.1 മി​​​ല്ലിമീ​​​റ്റ​​​ർ. ജൂ​​​ണി​​​ൽ 649.8 മി​​​ല്ലി​​​മീ​​​റ്റ​​​റും ഓ​​​ഗ​​​സ്റ്റി​​​ൽ 419.5 മി​​​ല്ലീ​​​മീ​​​റ്റ​​​റും സെ​​​പ്റ്റം​​​ബ​​​റി​​​ൽ 244.2 മി​​​ല്ലിമീ​​​റ്റ​​​റു​​​മാ​​​ണ് ശ​​​രാ​​​ശ​​​രി പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ ഒ​​​ൻ​​​പ​​​തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ കാ​​​ല​​​വ​​​ർ​​​ഷ​​​പ്പെ​​​യ്ത്തി​​​ന്‍റെ ഈ ​​​രീ​​​തി ത​​​കി​​​ടം മ​​​റി​​​ഞ്ഞ​​​താ​​​യാ​​ണ് വി​​ദ​​ഗ്ധ​​രു​​ടെ നി​​ഗ​​മ​​നം.

ഇ​​​ക്കു​​​റി​​​യും ജൂ​​​ണി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്ര മ​​​ഴ ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ​​​ക്കു​​​റ​​​വ് 17 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. മൂ​​​ന്നു ജി​​​ല്ല​​​ക​​​ൾ ഒ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ​​​യി​​​ട​​​ത്തും മ​​​ഴ​​​യു​​​ടെ അ​​​ള​​​വി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യി. ഇ​​​ന്ന​​​ലെ വ​​​രെ ഏ​​​റ്റ​​​വും കൂ​​​ട​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ച്ച​​​തു കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്.

40 ശ​​​ത​​​മാ​​​നം അ​​​ധി​​​ക ​മ​​​ഴ​​​യാ​​​ണ് ജി​​​ല്ല​​​യി​​​ൽ പെ​​​യ്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 24 ശ​​​ത​​​മാ​​​ന​​​വും ക​​​ണ്ണൂ​​​രി​​​ൽ 18 ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​ക മ​​​ഴ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ മ​​​റ്റെ​​​ല്ലാ ജി​​​ല്ല​​​കളിലും മ​​​ഴ​​​ക്കു​​​റ​​​വാ​​ണ്.

Related posts

Leave a Comment