ലേഡീസ് കമ്പാര്‍ട്ടുമെന്‍റിലേക്ക് അതിക്രമിച്ചു കയറി യുവാവ്; ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു

മുബൈ:  മോഷണശ്രമത്തിനിടെ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു.ബംഗളൂരു മുബൈ സിഎസ്എംടി ഉദ്യാന്‍ എക്‌സ്പ്രസിലാണ് സംഭവം. തുടര്‍ന്ന് പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു.

ട്രെയിനിന്‍റെ രണ്ടാമത്തെ അവസാന സ്റ്റേഷനായ ദാദറില്‍ നിന്ന് രാത്രി 8.30ഓടെ കുറച്ച് യാത്രക്കാരുള്ള റിസര്‍വ് ചെയ്യാത്ത ലേഡീസ് കമ്പാര്‍ട്ടുമെന്‍റിലേക്ക് അക്രമി പ്രവേശിക്കുകയായിരുന്നു.

ഇയാള്‍ യുവതിയെ ആക്രമിക്കുകയും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുടര്‍ന്ന് മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ പ്രതി കമ്പാര്‍ട്ടുമെന്‍റിന് പുറത്തേക്ക് തള്ളിയിട്ട് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ചയാണ് യുവതി സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രതിയെ പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, ദൃക്‌സാക്ഷികൾ നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിലാണ്  കൊലപാതക ശ്രമത്തിനും മോഷണത്തിനുമെതിരെ പോലീസ് കേസെടുത്തത്. .

Related posts

Leave a Comment