കേരളം ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശവപ്പറമ്പാകുന്നുവോ ! 21 വയസുള്ള ട്രാന്‍സ് യുവതി എറണാകുളത്ത് മരിച്ച നിലയില്‍…

എറണാകുളത്ത് വീണ്ടും ട്രാന്‍സ് ജെന്‍ഡറിന്റെ അസ്വാഭാവിക മരണം. പോണേക്കരയിലെ വാടക വീട്ടില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊല്ലം സ്വദേശി ശ്രദ്ധ(21) ആണ് മരിച്ചത്. വിദ്യാര്‍ഥിയായ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

ഇന്നു രാവിലെ ശ്രദ്ധ മുറി തുറക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ വാതില്‍ തള്ളിത്തുറന്നപ്പോള്‍ കണ്ടത് ശ്രദ്ധ മരിച്ചു കിടക്കുന്നതായിരുന്നു.

കുറച്ചുകാലമായി ശ്രദ്ധ കടുത്ത ഡിപ്രഷനിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്ത കാലത്തായി നിരവധി ട്രാന്‍സ്‌ജെന്‍ഡറുകളാണ് കേരളത്തില്‍ ജീവനൊടുക്കിയത്.

സമൂഹം ഇവരോടു കാണിക്കുന്ന വേര്‍തിരിവും ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടാകുന്ന പിഴവും മറ്റും പലരെയും കടുത്ത വിഷാദത്തിലേക്കാണ് നയിക്കുന്നത്.

Related posts

Leave a Comment