കൊല്ലം  ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ട്രാന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് ക്ലി​നി​ക് പ്രവർത്തനം തു​ട​ങ്ങി

കൊല്ലം :ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന്‍റെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ക്ലി​നി​ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് ക്ലി​നി​ക്കി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്താ​ലു​ള്ള ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സൈ​ക്കോ​ള​ജി​സ്റ്റ്, സൈ​ക്യാ​ട്രി​സ്റ്റ് എ​ന്നി​വ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ്. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ത്വ​ക്‌​രോ​ഗ വി​ദ​ഗ്ധ​ന്‍ എ​ന്നി​വ​രും ക്ലി​നി​ക്കി​ന്‍റെ ഭാ​ഗ​മാ​ണ്.

രോ​ഗ​പ​രി​ച​ര​ണ​ത്തോ​ടൊ​പ്പം കൗ​ണ്‍​സ​ിലിം​ഗ് സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭി​ക്കും. രോ​ഗ​പ​രി​ശോ​ധ​നാ സം​വി​ധാ​ന​വും അ​നു​ബ​ന്ധ​മാ​യു​ണ്ട്. സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കി​യു​ള്ള സേ​വ​ന​മാ​ണ് ക്ലി​നി​ക്കി​ന്റെ പ്ര​ത്യേ​ക​ത​യെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലും സ​മാ​ന​സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Related posts