കോട്ടയത്തുകാരുടെ ഓരോരോ കാര്യങ്ങൾ; ഇനി നിങ്ങളെ തേടിയെത്തുന്നു… സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന ഇ​ന്ധ​ന വി​ത​ര​ണ കേ​ന്ദ്രം

കോ​ട്ട​യം: ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ഇ​നി പ​ന്പി​ൽ ക്യു ​നി​ൽ​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് ടാ​ങ്ക​റു​ക​ൾ എ​ത്തു​ന്നു. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ഡീ​സ​ലു​മാ​യി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന ഇ​ന്ധ​ന വി​ത​ര​ണ കേ​ന്ദ്രം നി​ങ്ങ​ളെ തേ​ടി എ​ത്തു​ന്നു.

മ​ണ​ർ​കാ​ട് പാ​റ​യി​ൽ ഫ്യൂ​വ​ൽ​സാ​ണ് സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന ഇ​ന്ധ​ന വി​ത​ര​ണ കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ​ത്. എ​ല്ലാ സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി പൂ​ർ​ണ​മാ​യും യ​ന്ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.

സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന ഇ​ന്ധ​ന വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി മ​ണ​ർ​കാ​ട് പാ​റ​യി​ൽ ഫ്യൂ​വ​ൽ​സ് അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. 500 ലി​റ്റ​റി​ൽ കൂ​ടു​ത​ൽ ഡീ​സ​ൽ വാ​ങ്ങു​ന്ന​വ​ർ​ക്ക് അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കി​ല്ല. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​ത്ത​ിന്‍റെ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യാ​ണു സ​ഞ്ച​രി​ക്കു​ന്ന ഇ​ന്ധ​ന വി​ത​ര​ണ കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ​ത്.

ടാ​ങ്ക​ർ ലോ​റി​യി​ൽ മൂ​ന്നു അ​റ​ക​ളി​ലാ​യി 2400 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള വാ​ഹ​ന​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഡീ​സ​ൽ വി​ത​ര​ണ​ത്തി​നു വാ​ഹ​ന​ത്തി​ന്‍റെ ഏ​റ്റ​വും പി​ന്നി​ലാ​യി പ്ര​ത്യേ​ക യ​ന്ത്ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​കും ഡീ​സ​ൽ വി​ത​ര​ണം ചെ​യ്യു​ക​യെ​ന്നു മ​ണ​ർ​കാ​ട് പാ​റ​യി​ൽ ഫ്യൂ​വ​ൽ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബെ​ന്നി പാ​റ​യി​ൽ പ​റ​ഞ്ഞു.

ജ​ന​റേ​റ്റ​ർ, നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ലി​യ യ​ന്ത്ര​ങ്ങ​ൾ, എ​ക്സ​വേ​റ്റ​ർ, സ്കൂ​ൾ ബ​സു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന ഇ​ന്ധ​ന വി​ത​ര​ണ കേ​ന്ദ്രം സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ബെ​ന്നി പാ​റ​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment