മരങ്ങളെ ജീവിതപങ്കാളിയാക്കി യുവതികൾ; കാരണം കേൾക്കണോ..‍?

മെ​ക്സി​ക്കോ​യി​ലെ ഒ​ക്സാ​ക്ക ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ​മൂ​ഹ​വി​വാ​ഹം ന​ട​ന്നു. പ​തി​വു ക​ല്യ​ണ​ങ്ങ​ൾ​ക്കു​ള്ള​തു​പോ​ലെ വെ​ളു​ത്ത വ​സ്ത്ര​ങ്ങ​ളൊ​ക്കെ അ​ണി​ഞ്ഞ് സു​ന്ദ​രി​മാ​രാ​യാ​ണ് മ​ണ​വാ​ട്ടി​മാ​ർ വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. ഒ​ക്സാ​ക്ക​യി​ലെ ഒ​രു പാ​ർ​ക്കാ​യി​രു​ന്നു വി​വാ​ഹ വേ​ദി.​ വ​ര​ന്മാ​രാ​ക​ട്ടെ ഇ​വി​ട​ത്തെ മ​ര​ങ്ങ​ളും.

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കാ​നാ​ണ് ഈ ​മ​ര​ക്ക​ല്യാ​ണം ന​ട​ത്തി​യ​ത്. പ്ര​കൃ​തി സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ഈ ​മ​ര​ങ്ങ​ളെ വി​വാ​ഹം ചെ​യ്യാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത്.​പ്ര​കൃ​തി​യെ സ്വ​ന്തം കു​ടം​ബ​മാ​യി​ക്ക​ണ്ട് സം​ര​ക്ഷി​ക്കേ​ണ്ട​തും അ​തി​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യേ​ണ്ട​തും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ണ​വാ​ട്ടി​മാ​രി​ൽ ഒ​രാ​ളാ​യ റോ​സ പാ​ർ​ക്ക്സ് പ​റ​ഞ്ഞു.

പു​രാ​ത​ന അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​മാ​യി​രു​ന്ന ഇ​ൻ​ക സം​സ്കാ​ര​മ​നു​സ​രി​ച്ചാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. അ​ഭി​നേ​താ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ റി​ച്ചാ​ർ​ഡ് ടോ​റ​സ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നൂ​റു​ക​ണ​ക്കി​ന് വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു.

Related posts