സിംഹി പെട്ടെന്ന് ഉശിരൻ സിംഹമായി; കണ്ണുതള്ളി മൃഗശാലക്കാർ

ആ​ണ്‍സിം​ഹ​ങ്ങ​ളെ​യും പെ​ണ്‍ സിം​ഹ​ങ്ങ​ളെ​യും ഒ​റ്റ​നോ​ട്ട​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. ആ​ണ്‍ സിം​ഹ​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ൽ ത​ല​യി​ൽ സ​ട​യു​ണ്ട് പെ​ണ്‍ സിം​ഹ​ങ്ങ​ൾ​ക്ക് സ​ട​യി​ല്ല. എ​ന്നാ​ൽ ഈ ​ച​രി​ത്രം തി​രു​ത്തി​എ​ഴു​തു​ക​യാ​ണ് അ​മേ​രി​ക്ക​യി​ലെ ഒ​ക്ക​ല​ഹോ​മ​യി​ലു​ള്ള ഒ​രു മൃ​ശാ​ല​യി​ലെ പെ​ണ്‍​സിം​ഹം.

ബ്രി​ഡ്ജെ​റ്റ് എ​ന്ന ആ​ഫ്രി​ക്ക​ക്കാ​രി സിം​ഹ​ത്തി​ന് സ​ട​യു​ണ്ട്. ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ ഇ​ങ്ങ​നെ​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. ജ​നി​ച്ച് ത​ന്‍റെ 18-ാം വ​യ​സു​വ​രെ ന​ല്ല ല​ക്ഷ​ണ​മൊ​ത്തൊ​രു പെ​ണ്‍​സിം​ഹ​മാ​യി​ത്ത​ന്നെ​യാ​ണ് ബ്രി​ഡ്ജെ​റ്റ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി ത​ല​യി​ലും മു​ഖ​ത്തു​മെ​ല്ലാം രോ​മ​ങ്ങ​ൾ നീ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​മാ​ണ് ബ്രി​ഡ്ജെ​റ്റി​ന്‍റെ ക​ഴു​ത്തി​ലും ത​ല​യു​ടെ വ​ശ​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ​മാ​യ രോ​മ​വ​ള​ർ​ച്ച ഇ​വ​ളു​ടെ കെ​യ​ർ​ടേ​ക്ക​ർമാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തേ​ക്കു​റി​ച്ച് മൃ​ഗ​ശാ​ല​യി​ലെ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞെ​ങ്കി​ലും പെ​ട്ടെ​ന്നു​ള്ള ഈ ​രോ​മ​വ​ള​ർ​ച്ച​യു​ടെ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​നും അ​ജ്ഞാ​ത​മാ​യി​രു​ന്നു.

ഹോ​ർ​മോ​ണു​ക​ളി​ൽ ഉ​ണ്ടാ​യ വ്യ​തി​യാ​ന​മാ​കാം ഈ ​അ​പൂ​ർ​വ പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. അ​മി​ത രോ​മ വ​ള​ർ​ച്ച​യ​ല്ലാ​തെ ബ്രി​ഡ്ജെ​റ്റി​ന് മ​റ്റ് ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts