അവര്‍ ഇപ്പോഴും സൗഹൃദത്തില്‍ തന്നെയോ? സുഹൃത്തുക്കളുമായുള്ള വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് തൃഷ; ഇതോടെ ചില ഗോസിപ്പുകള്‍ വീണ്ടും തല ഉയര്‍ത്തി….

ഇ​രു​പ​ത്തി​യൊ​ന്ന് ദി​വ​സ​ത്തേ​ക്ക് രാ​ജ്യ​ത്ത് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​നോ കൂ​ട്ടം കൂ​ടാ​നോ പാ​ടി​ല്ല. ഇ​തോ​ടെ വീ​ടി​നു​ള്ളി​ൽ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രും.

ഇ​തോ​ടെ കൂ​ട്ടു​കാ​രെ വീ​ഡി​യോ ചാ​റ്റി​ലൂ​ടെ ക​ണ്ട് സം​സാ​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. വി​ദേ​ശ​ത്തും മ​റ്റും പോ​യി വ​ന്ന​തി​നാ​ൽ താ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രും ക്വാ​റ​ന്‍റ​യി​നാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന ത​നി​ക്ക് കൂ​ട്ടാ​യി വ​ന്ന ചി​ല ച​ങ്ങാ​തി​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി തൃ​ഷ.

തെ​ലു​ങ്കി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​ല്ലു അ​ർ​ജു​നും റാ​ണ ദ​ഗ്ഗു​ബ​ട്ടി​യു​മാ​യി​രു​ന്നു തൃ​ഷ​യു​മാ​യി വീ​ഡി​യോ ചാ​റ്റ് ചെ​യ്ത സു​ഹൃ​ത്തു​ക്ക​ൾ. വീ​ഡി​യോ ചാ​റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് തൃ​ഷ​യാ​യി​രു​ന്നു പ​ങ്കു​വെ​ച്ച​ത്. ഇ​തോ​ടെ ചി​ല ഗോ​സി​പ്പു​ക​ൾ വീ​ണ്ടും ത​ല ഉ​യ​ർ​ത്തി.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തൃ​ഷ​യും റാ​ണ​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​വാ​ൻ പോ​വു​ന്ന​താ​യി​ട്ടും മ​റ്റു​മൊ​ക്കെ വാ​ർ​ത്ത വ​ന്നെ​ങ്കി​ലും പി​ന്നാ​ലെ വേ​ർ​പി​രി​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ട് വ​ന്നു. പ്ര​ണ​യ​ത്തി​ലാ​ണോ അ​ല്ല​യോ എ​ന്ന​തി​നെ കു​റി​ച്ച് ഒ​രി​ക്ക​ൽ പോ​ലും റാ​ണ​യോ തൃ​ഷ​യോ കാ​ര്യ​മാ​യി സ​മ്മ​തി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഒ​രി​ക്ക​ൽ ബോ​ളി​വു​ഡ് നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ക​ര​ണ്‍ ജോ​ഹ​ർ അ​വ​താ​ര​ക​നാ​യ കോ​ഫി വി​ത്ത് ക​ര​ണ്‍ എ്ന്ന ​ചാ​റ്റ് ഷോ ​യി​ൽ നി​ന്നും റാ​ണ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്നും പി​ന്നീ​ട് വേ​ർ​പി​രി​ഞ്ഞെ​ന്നു​മാ​യി​രു​ന്നു റാ​ണ അ​ന്ന് പ​റ​ഞ്ഞ​ത്.

ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തോ​ളം അ​വ​രെ​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു. കു​റേ നാ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഞ​ങ്ങ​ൾ പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യി. പ​ക്ഷേ ആ ​ബ​ന്ധം വി​ചാ​രി​ച്ച​ത് പോ​ലെ മു​ന്നോ​ട്ട് പോ​യി​ല്ല. ഇ​പ്പോ​ഴും തൃ​ഷ സിം​ഗി​ൾ ആ​ണ​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തി​നെ കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു റാ​ണ​യു​ടെ മ​റു​പ​ടി.

ഇ​രു​വ​രും ത​മ്മി​ൽ സൗ​ഹൃ​ദ​മു​ണ്ടോ എ​ന്ന് പോ​ലും ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ പു​തി​യ ചി​ത്രം ക​ണ്ട​തോ​ടെ ആ​രാ​ധ​ക​രു​ടെ സം​ശ​യ​മെ​ല്ലാം മാ​റി​യി​ട്ടു​ണ്ടാ​വും.

Related posts

Leave a Comment