ഇ​റാ​ൻ പ്ര​തി​കാ​രം ചെ​യ്താ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കും: ഭീ​ഷ​ണി ആ​വ​ർ​ത്തി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​നു ഇ​റാ​ൻ പ്ര​തി​കാ​രം ചെ​യ്താ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​വ​ർ എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ‌ വ​ലി​യ തി​രി​ച്ച​ടി​യാ​കും ഉ​ണ്ടാ​കു​ക- ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഫ്ലോ​റി​ഡ​യി​ലെ അ​വ​ധി ആ​ഘോ​ഷ​ത്തി​നു ശേ​ഷം വാ​ഷിം​ഗ്ട​ണി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ പു​റ​ത്താ​ക്കാ​ൻ ഇ​റാ​ക്ക് പാ​ർ​ല​മെ​ന്‍റ് തീ​രു​മാ​നി​ച്ചാ​ൽ വ​ലി​യ ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി. അ​വ​ർ ത​ങ്ങ​ളോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ, അ​ത് സൗ​ഹാ​ർ​ദ​പ​ര​മ​ല്ലെ​ങ്കി​ൽ വ​ലി​യ ഉ​പ​രോ​ധ​മാ​കും നേ​രി​ടേ​ണ്ടി​വ​രി​ക​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു. രാ​ജ്യ​ത്തു​നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ക്ക് പാ​ർ​ല​മെ​ന്‍റ് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​റാ​ന്‍റെ സാം​സ്കാ​രി​ക ഇ​ട​ങ്ങ​ളെ ത​ക​ർ​ക്കു​മെ​ന്ന ത​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളെ ട്രം​പ് ത​ള്ളി. ത​ങ്ങ​ളു​ടെ ആ​ളു​ക​ളെ കൊ​ല്ലാ​ൻ അ​വ​ർ​ക്ക് അ​നു​വാ​ദ​മു​ണ്ട്. ത​ങ്ങ​ളു​ടെ ആ​ളു​ക​ളെ പീ​ഡി​പ്പി​ക്കാ​നും അം​ഗ​വൈ​ക​ല്യം വ​രു​ത്താ​നും അ​വ​ർ​ക്ക് അ​നു​വാ​ദ​മു​ണ്ട്. റോ​ഡ​രു​കി​ലെ ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​ക്കാ​രെ കൊ​ല്ലാ​ൻ അ​വ​ർ​ക്ക് അ​നു​വാ​ദ​മു​ണ്ട്. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് അ​വ​രു​ടെ സാം​സ്കാ​രി​ക ഇ​ട​ങ്ങ​ളെ തൊ​ടാ​ൻ പാ​ടി​ല്ല? അ​ത്ത​ര​ത്തി​ൽ ന​ട​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Related posts