രാ​ഹു​ലും പ്രി​യ​ങ്ക​യും കേ​ജ​രി​വാ​ളും ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്നുവെന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യി ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക‍​യാ​ണെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​ഡ​ൽ​ഹി​യി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ക്കി​സ്ഥാ​നി​ലെ നാ​ൻ​കാ​ന സാ​ഹി​ബ് ഗു​രു​ദ്വാ​ര ആ​ക്ര​മ​ണം പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ഷാ ​പ്ര​യോ​ഗി​ച്ചു. സി​എ​എ​യ്ക്കെ​തി​രാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ ഇ​തിന് ഉ​ത്ത​രം ന​ൽ​ക​ണം. ക​ഴി​ഞ്ഞ ദി​വ​സം ന​ൻ​കാ​ന സാ​ഹി​ബ് ഗു​രു​ദ്വാ​ര​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ഈ ​സി​ക്കു​കാ​ർ ഇ​ന്ത്യ​യി​ലേ​ക്ക് അ​ല്ലെ​ങ്കി​ൽ​സ എ​വി​ടേ​ക്ക്പോ​കും? ഷാ ​ചോ​ദി​ച്ചു.

സി​എ​എ സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം നു​ണ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പൗ​ര​ത്വ ഭേ​ഗ​ദ​തി നി​യ​മ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ദ​ളി​ത​രും പാ​വ​പ്പെ​ട്ട​വ​രു​മാ​ണ്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ ഇ​വ​ർ​ക്ക് എ​തി​രാ​യാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും ഷാ ​പ​റ​ഞ്ഞു.

Related posts