ബാഹുബലിയായി ട്രംപ് ! ദേവസേനയായി മെലാനി, ഒപ്പം മോദിയും; ട്രംപിന്റെ ബാഹുബലി വീഡിയോ വൈറലാകുന്നു…

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ എഡിറ്റ് ചെയ്ത വീഡിയോയില്‍ ബാഹുബലിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വീഡിയോ ക്ലിപ് ട്വീറ്റ് ചെയ്തതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമെന്ന് ട്വീറ്റ് ചെയ്ത് വീഡിയോ പങ്കുവച്ചെത്. ‘ബാഹുബലി’ സിനിമയിലെ നായകന്റെ മുഖത്ത് ട്രംപിന്റെ മുഖം മോര്‍ഫ് ചെയ്തുവച്ചാണ് @Solmemes1 ട്വിറ്റര്‍ ഉപയോക്താവ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്.

ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്‌നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതില്‍ കാണാം.

ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ജൂനിയറും മകള്‍ ഇവാന്‍കയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെല്ലാം വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.

Related posts

Leave a Comment