യു​എ​സ് ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം: ഇ​റാ​നെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്; ഇ​റാ​ൻ ആ​ക്ര​മി​ച്ച​ത് മൂ​ന്ന് യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ

ദു​ബാ​യ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ, ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. നി​ല​വി​ലെ ആ​ക്ര​മ​ണ​ത്തേ​ക്കാ​ൾ പ​ത്തി​ര​ട്ടി ശ​ക്ത​മാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന പ്ര​തി​ക​ര​ണ​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ൻ ക​പ്പ​ലു​ക​ൾ​ക്കു നാ​ശം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റാ​നു വ​ലി​യ നാ​ശം നേ​രി​ട്ട​താ​യും ട്രം​പ് പ​റ​ഞ്ഞു.

ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. “മൂ​ന്ന് നേ​വി ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി ക​ട​ന്നു​പോ​യി. ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ങ്കി​ലും ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത​മാ​ണ്. ഇ​റാ​ൻ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പി​ടാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ഇ​തി​ലും ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രും..,’ ട്രം​പ് കു​റി​ച്ചു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യാ​ണ് ആ​ദ്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. ഏ​പ്രി​ൽ എ​ട്ടി​നു നി​ല​വി​ൽ വ​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​മേ​രി​ക്ക ലം​ഘി​ച്ച​താ​യാ​ണ് ഇ​റാ​ന്‍റെ വാ​ദം. ഇ​റാ​ൻ എ​ണ്ണ​ക്ക​പ്പ​ലി​നു​നേ​രെ​യും ഖേ​ഷ്ം ദ്വീ​പി​ലെ സി​വി​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ​യും അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​റാ​ൻ സൈ​നി​ക ക​മാ​ൻ​ഡ് ആ​രോ​പി​ച്ചു.

തി​രി​ച്ച​ടി​യാ​യി ച​ബ​ഹാ​ർ തു​റ​മു​ഖ​ത്തി​നു സ​മീ​പ​മു​ള്ള അ​മേ​രി​ക്ക​ൻ സൈ​നി​ക ക​പ്പ​ലു​ക​ളെ ല​ക്ഷ്യ​മി​ട്ട​താ​യും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ ആ​ഴ്ച​ക​ളോ​ളം നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​ത്തി​നു ശേ​ഷം രൂ​പ​പ്പെ​ട്ട വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഇ​തോ​ടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പു​തി​യ ഏ​റ്റു​മു​ട്ട​ൽ വ​ലി​യ യു​ദ്ധ​ഭീ​തി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment