മു​ഖ്യ​മ​ന്ത്രി ആ​ര്; അ​ഭി​പ്രാ​യ​സ​ർ​വേ ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ ലി​സ്റ്റ് ചോ​ർ​ന്ന​ത് വി​വാ​ദ​മാ​കു​ന്നു; എം​എ​ൽ​എ​മാ​ർ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​ൻ വ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​രു​ടെ കൈ​യി​ലെ റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​ത് വി​വാ​ദ​മാ​കു​ന്നു. എം​എ​ൽ​എ​മാ​രു​മാ​യു​ള്ള അ​ഭി​മു​ഖം ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​വ​ന്ന മു​കു​ൾ വാ​സ്നി​ക്കി​ന്‍റെ കൈ​വ​ശം ഇ​രു​ന്ന അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ ലി​സ്റ്റാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​ക​ർ​ത്തി​യ​ത്.

കൈ​യി​ൽ പി​ടി​ച്ചി​രു​ന്ന പേ​പ്പ​റി​ൽ ഓ​രോ എം​എ​ൽ​എ​മാ​രു​ടെ​യും പേ​രും അ​വ​ർ ആ​രെ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പേ​പ്പ​റി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ഇ​തു ചി​ല പ​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ സ​ന്ദീ​പ് വാ​ര്യ​ർ, സ​ജീ​വ് ജോ​സ​ഫ്, ടി.​ഒ. മോ​ഹ​ന​ൻ, സ​ണ്ണി ജോ​സ​ഫ്, ഉ​ഷ വി​ജ​യ​ൻ, ഐ​സി ബാ​ല​കൃ​ഷ്ണ​ൻ, ടി.​സി​ദ്ധി​ക്ക് തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ൾ ദൃ​ശ്യ​മാ​ണ്. ഇ​വ​ർ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് അ​നു​കൂ​ല​മാ​ണ് എ​ന്ന രീ​തി​യി​ലാ​ണ് ഈ ​പേ​പ്പ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഐ​സി ബാ​ല​കൃ​ഷ്ണ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലി​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ഒ​രു പോ​ലെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​കെ. നീ​ല​ക​ണ്ഠ​ന്‍റെ പേ​രി​നു നേ​രെ ഒ​ന്നും എ​ഴു​തി​യ​താ​യും കാ​ണു​ന്നി​ല്ല.

ഇ​ദ്ദേ​ഹം നി​ഷ്പ​ക്ഷ​ത പാ​ലി​ച്ച​താ​വും കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. എ​ന്താ​യാ​ലും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട രേ​ഖ പു​റ​ത്തു​വ​ന്ന​ത് വ​ലി​യ വി​വാ​ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​ത്ര​യും ര​ഹ​സ്യാ​ത്മ​ക​ത​യു​ള്ള കാ​ര്യം അ​ല​ക്ഷ്യ​മാ​യും അ​ശ്ര​ദ്ധ​മാ​യും കൈ​കാ​ര്യം ചെ​യ്ത​താ​ണ് ചോ​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ത​ങ്ങ​ൾ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച കാ​ര്യം​ചോ​രാ​ൻ ഇ​ട​യാ​യ​തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് എം​എ​ൽ​എ​മാ​ർ.

Related posts

Leave a Comment