കടക്കൂ പുറത്ത്..! ഹോ​ണ്ടു​റാ​സ് കുടിയേറ്റക്കാർ 2020ൽ തിരികെ പോകണമെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: ഹോ​ണ്ടു​റാ​സി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ​ക്കാ​ർ​ക്കു​ള്ള താ​ത്കാ​ലി​ക സം​ര​ക്ഷ​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ഡോ​ണൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു. 2020 ജ​നു​വ​രി അ​ഞ്ചി​ന് ഹോ​ണ്ടു​റാ​സി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രു​ടെ ടെം​പ​റ​റി പ്രൊ​ട്ട​ക്ഷ​ൻ സ്റ്റാ​റ്റ​സ് (ടി​പി​എ​സ്) അ​വ​സാ​നി​ക്കും. ഇ​തോ​ടെ 57,000 പേ​ർ യു​എ​സ് വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും.

1999ൽ ​മി​ച്ച് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ശേ​ഷ​മാ​ണ് ഹോ​ണ്ടു​റാ​സി​ന് ടി​പി​എ​സ് ല​ഭി​ച്ച​ത്. താ​ത്കാ​ലി​ക​മാ​യാ​ണ് അ​ഭ​യം ന​ൽ​കു​ന്ന​തെ​ങ്കി​ലും ഇ​തു​വ​രെ കാ​ലാ​വ​ധി തീ​രു​ന്ന​തി​നു മു​ൻ​പ് അ​ഭ​യം നീ​ട്ടി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 2020ൽ ​അ​ഭ​യ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ കു​ടി​യേ​റ്റ​ക്കാ​ർ തി​രി​കെ സ്വ​ന്തം രാ​ജ്യ​ത്തി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ടി​പി​എ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ അ​ഗാ​ധ​മാ​യി ഖേ​ദി​ക്കു​ന്ന​താ​യി ഹോ​ണ്ടു​റാ​സ് സ​ർ​ക്കാ​ർ പ​റ​ഞ്ഞു. 20 വ​ർ​ഷ​ത്തോ​ളം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ യു​എ​സി​ൽ ജീ​വി​ച്ചു. സ്വ​രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചാ​ൽ കൈ​കാ​ര്യം ചെ​യ്യു​ക എ​ളു​പ്പ​മ​ല്ലെ​ന്ന് ഹോ​ണ്ടു​റാ​സി​ന്‍റെ യു​എ​സ് സ്ഥാ​ന​പ​തി മ​ർ​ലോ​ണ്‍ ത​ബോ​ര പ​റ​ഞ്ഞു.

സാ​ൽ​വ​ഡോ​ർ, ഹെ​യ്ത്തി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ടി​പി​എ​സ് നി​ർ​ത്താ​ലാ​ക്കി തി​രി​ച്ച​യയ്ക്കാ​നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൻ​റെ ശ്ര​മം. നി​യ​മ പ്ര​കാ​രം രൂ​പ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യാ​ണു ടി​പി​എ​സ്. 1990 ൽ ​പാ​സാ​ക്കി​യ നി​യ​മം അ​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര ക​ലാ​പം മൂ​ല​മോ പ്ര​കൃ​തി ദു​ര​ന്തം മൂ​ല​മോ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ സു​ര​ക്ഷി​ത​വാ​സം ന​ൽ​കി വ​രി​ക​യാ​ണ്.

Related posts