വിദേശ വനിതയെ മാനഭംഗപ്പെടുത്തി! സുഡാനികൾ പിടിയിൽ; പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യി പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഉ​ഗാ​ണ്ട​ൻ യു​വ​തി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ സു​ഡാ​നീ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദ് സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മെ​ർ ഹ​സ​ൻ (26), മു​ഹ​മ്മ​ദ് ഫ​ഗീ​ർ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹോ​ളി മേ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഫാ​ർ​മ​സി വി​ദ്യാ​ർ​ഥി​യാ​ണ് ഹ​സ​ൻ. സെ​ൻ​റ് മേ​രീ​സ് കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ് ഫ​ഗീ​ർ.

പൂ​ന​യി​ൽ താ​മ​സ​ക്കാ​രി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി മൂ​ന്നു ദി​വ​സം മു​ന്പാ​ണ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ ഇ​വി​ടെ​യെ​ത്തി​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യി പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഹ​സ​ൻ ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ൽ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യേ​യും സു​ഹൃ​ത്തി​നെ​യും ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക്ക് മ​ദ്യം ന​ൽ​കി​യ ശേ​ഷം ഇ​രു​വ​രും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി ഫ്ലാ​റ്റി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട് പു​റ​ത്തി​റ​ങ്ങി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി.

Related posts