വേഷപ്രഛന്നയായി അവള്‍ വരുന്നൂ..! തൃപ്തി ദേശായി ഇന്ന് തലസ്ഥാനത്ത്; ലക്ഷ്യം ശബരിമല; ജാഗ്രതാ നിര്‍ദേശം നല്‍കി ഡിജിപി

trupti-lഎം.സുരേഷ്ബാബു

തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് കേരളത്തിലെത്തുമെന്ന് പോലീസിന് രഹസ്യവിവരം. വിമാനമാര്‍ഗമാണ് തൃപ്തി ദേശായി കേരളത്തിലെത്തുന്നതെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചി രിക്കുന്നത്. ഈ വിവരം ഇന്റലിജന്‍സ് വിഭാഗം  ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ധരിപ്പിച്ചു.  മുംബൈയില്‍ നിന്നുള്ള ഒരു വിമാനത്തില്‍ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന തൃപ്തി ദേശായി നാളെ ശബരിമല യിലേക്ക് പോകുമെന്നാണ് രഹസ്യ വിവരം. തൃപ്തി ദേശായിയോടൊപ്പം ചില യുവതികളും ഉണ്ടാകുമെന്നാണ്  ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

തൃപ്തി ദേശായി ശബരിമല യിലെത്തിയാല്‍ തടയുമെന്ന് അയ്യപ്പഭക്തന്‍മാരും വിവിധ ഹൈന്ദവ സംഘ ടനകളും നേരത്തെ നിലപാട് വ്യക്തമ ാക്കിയിരുന്നു. തൃപ്തി ദേശായിയെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു.  യുവതിയായ തൃപ്തി ദേശായി ശബരിമലയിലേക്ക് പോയാല്‍ വന്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോടും പന്പ, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍മാരോടും ജാഗ്രത പാലിക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വേഷ പ്രഛന്നയായി ശബരിമല ദര്‍ശനം നടത്താന്‍ തൃപ്തി ദേശായി എത്തുന്നത് തടയാന്‍ വനിതാ പോലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ ഭക്തജനതിരക്ക് നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്. ഭക്തജനങ്ങള്‍ക്ക് തിക്കിലും തിരക്കിലും പെട്ട് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഇത്തവണ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. തൃപ്തി ദേശായി കേരളത്തിലെത്തുന്നതിനെ തടയാന്‍ നിയമപരമായി പോലീസിന് സാധിക്കില്ല. ശബരിമലയിലേക്ക് പോകുകയാണെങ്കില്‍ തൃപ്തിയെ പന്പയില്‍ തടയാന്‍ മാത്രമെ സാധിക്കുകയുള്ളുവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃപ്തി ദേശായി ശബരിമലയിലേക്ക് പോകുന്നത് ഒഴിവാക്കണ മെന ്‌നുള്ള  അനുരജ്ഞന ശ്രമങ്ങളും നടക്കുന്നുവെന്നും സൂചനയുണ്ട്.
?????.

Related posts