ആ സംഭവം വൈരാഗ്യമുണ്ടാക്കി! പേരൂര്‍ക്കടയില്‍ ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍; ഭാര്യയുടെ മൊഴി ഇങ്ങനെ…

പേ​രൂ​ര്‍​ക്ക​ട: ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ഭാ​ര്യ അ​റ​സ്റ്റി​ല്‍. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും 17കാ​രി​യാ​യ മ​ക​ളെ​യും ജ്യൂ​സി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ല​ര്‍​ത്തി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേസിലാണ് നാ​ലാ​ഞ്ചി​റ കു​രി​ശടി സ്വ​ദേ​ശി​നി സു​മ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.

ഇ​രു​നി​ല​വീ​ട്ടി​ല്‍ മൂ​ന്നു​പേ​രെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ട​താ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടാ​കു​ക​യും മ​ജി​സ്ട്രേ​റ്റ് മൂ​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഭ​ര്‍​ത്താ​വ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​മ​റി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​നി​ക്ക് വൈ​രാ​ഗ്യ​മു​ണ്ടാ​യ​തെ​ന്നു ഭാ​ര്യ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts