വേ​ര്‍​പി​രി​ഞ്ഞ് ഒ​രു നി​മി​ഷം പോ​ലും ക​ഴി​യാ​നാ​വി​ല്ല ! ലെ​സ്ബി​യ​ന്‍ പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്തി ഇ​ര​ട്ട​ക​ള്‍; ഇ​പ്പോ​ള്‍ നാ​ലു​പേ​രും ഒ​രു​മി​ച്ച്…

ഇ​ര​ട്ട​ക​ളാ​യി ജ​നി​ക്കു​ന്ന​വ​ര്‍ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലു​മെ​ല്ലാം സാ​മ്യ​ത പു​ല​ര്‍​ത്തു​ന്ന​വ​രാ​കും.

ഇ​വ​ര്‍ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​വും വ​ലു​താ​യി​രി​ക്കും. പ​ല ഇ​ര​ട്ട​ക​ളും ഒ​രേ കു​ടും​ബ​ത്തി​ല്‍ നി​ന്ന് വി​വാ​ഹം ക​ഴി​ക്കു​ന്ന​തു പോ​ലും ത​മ്മി​ല്‍ പി​രി​യാ​ന്‍ ക​ഴി​യാ​ത്ത​തു മൂ​ല​മാ​ണ്.

അ​ത്ത​ര​ത്തി​ലു​ള്ള ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​ണ് ലി​വ​ര്‍​പൂ​ളി​ല്‍ നി​ന്നു​ള്ള ലി​ന്‍​ഡ്സേ​യും ലൂ​യി​സ് സ്‌​കോ​ട്ടും. 18 വ​യ​സ്സു​വ​രെ ഇ​രു​വ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം.

ഇ​തി​നി​ട​യി​ല്‍ 2017-ല്‍ ​ലൂ​യി​സ് ലി​വ​ര്‍​പൂ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇം​ഗ്ലീ​ഷ് പ​ഠി​ക്കാ​ന്‍ ചേ​ര്‍​ന്ന​പ്പോ​ള്‍ ലി​ന്‍​ഡ്സെ​യും കൂ​ടെ​പ്പോ​യി. എ​ന്നാ​ല്‍ 2018-ല്‍ ​ഇ​രു​വ​ര്‍​ക്കും ആ​ദ്യ​മാ​യി വേ​ര്‍​പി​രി​യേ​ണ്ടി വ​ന്നു.

തു​ട​ര്‍ പ​ഠ​ന​ത്തി​നാ​യി ലൂ​യി​സ് കാ​ന​ഡ​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ലൂ​യി​സ് തി​രി​ച്ചെ​ത്തി​യ​തോ​ടെ വീ​ണ്ടും ഒ​ന്നി​ച്ചു.

ഇ​പ്പോ​ള്‍ ലി​വ​ര്‍​പൂ​ളി​ല്‍ ഒ​രു​മി​ച്ചാ​ണ് താ​മ​സം. ഇ​രു​വ​രും ലൈ​ഫ്സ്‌​റ്റൈ​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു. പി​രി​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ല്‍ ലെ​സ്ബി​യ​ന്‍ പ​ങ്കാ​ളി​ക​ളേ​യാ​ണ് ര​ണ്ടു​പേ​രും ക​ണ്ടെ​ത്തി​യ​ത്.

അ​ഭി​നേ​ത്രി​യാ​യ റോ​സി​യാ​ണ് ലി​ന്‍​ഡ്സേ​യു​ടെ കാ​മു​കി. ലൂ​യി​സി​ന്റെ കാ​മു​കി ജെ​നു​വെ​ല്ലെ സം​ഗീ​ത​രം​ഗ​ത്താ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നാ​ല് പേ​രും ഒ​രു അ​പാ​ര്‍​ട്മെ​ന്റി​ലാ​ണ് ഇ​പ്പോ​ള്‍ താ​മ​സം.

ഇ​ര​ട്ട​ക​ളാ​യി​രി​ക്കു​ക ര​സ​ക​ര​മാ​ണെ​ന്നും ത​ങ്ങ​ള്‍​ക്ക് മ​റ്റൊ​രു ത​ല​ച്ചോ​ര്‍ കൂ​ടി​യു​ണ്ടെ​ന്ന് തോ​ന്നു​മെ​ന്നും സ​ഹോ​ദ​രി​മാ​ര്‍ പ​റ​യു​ന്നു.

ഇ​രു​വ​രും 99 ശ​ത​മാ​നം സാ​മ്യ​ത​യു​ണ്ട്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രേ മു​റി​യി​ല്‍ ഉ​റ​ങ്ങു​ന്ന ര​ണ്ടു​പേ​രും ഒ​രു​പോ​ലെ​യു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ധ​രി​ക്കു​ന്ന​തും.

Related posts

Leave a Comment