ട്വി​റ്റ​ര്‍ സി​ഇ​ഒ ക​സേ​ര​യി​ല്‍ “പ​ട്ടി​യെ’ ഇ​രു​ത്തി ഇലോ​ണ്‍ മ​സ്ക്; സി​ഇ​ഒ പ​ദം ഏ​റ്റെ​ടു​ക്കാ​ൻ മ​തി​യാ​യ “വി​ഡ്ഢി’​യെ ക​ണ്ടെ​ത്തു​ന്ന ദി​വ​സം  ഒഴിയുമെന്ന് എലോൺ

 

സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ: ട്വി​റ്റ​ർ സി​ഇ​ഒ പ​ദം ഏ​റ്റെ​ടു​ക്കാ​ൻ മ​തി​യാ​യ “വി​ഡ്ഢി’​യെ ക​ണ്ടെ​ത്തു​ന്ന ദി​വ​സം താ​ൻ ആ ​സ്ഥാ​നം ഒ​ഴി​യു​മെ​ന്നു പ​റ​ഞ്ഞ ഇ​ലോ​ൺ മ​സ്ക്, ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യാ​യ ഫ്ലോ​ക്കി​യെ ക​സേ​ര​യി​ലി​രു​ത്തി​ക്കൊ​ണ്ടു​ള്ള ചി​ത്രം ട്വീ​റ്റ് ചെ​യ്തു.

നാ​യ​യെ അ​ഗ​ർ​വാ​ളി​നേ​ക്കാ​ൾ മി​ക​ച്ച സി​ഇ​ഒ എ​ന്ന് വി​ളി​ച്ച് മു​ൻ സി​ഇ​ഒ പ​രാ​ഗ് അ​ഗ​ർ​വാ​ളി​നെ അ​ദ്ദേ​ഹം പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

ട്വി​റ്റ​ർ ഏ​റ്റെ​ടു​ത്ത ഉ​ട​ൻ​ത​ന്നെ മ​സ്‌​ക് ക​ന്പ​നി​യു​ടെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു. സി​ഇ​ഒ പ​രാ​ഗ് അ​ഗ​ർ​വാ​ൾ, സി​എ​ഫ്ഒ നെ​ൽ സെ​ഗാ​ൾ, പോ​ളി​സി ചീ​ഫ് വി​ജ​യ ഗാ​ഡ്ഡെ എ​ന്നി​വ​രെ​ല്ലാം ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു ഈ ​മാ​നേ​ജ്മെ​ന്‍റ്.

പു​തി​യ സി​ഇ​ഒ ആ​യി ആ​രെ​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ത​ന്നെ രാ​ജി​വ​യ്ക്കു​മെ​ന്ന് ഡി​സം​ബ​ർ 21 ന് ​മ​സ്‌​ക് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ക​മ്പ​നി​യു​ടെ സി​ഇ​ഒ ആ​യി തു​ട​ര​ണ​മോ എ​ന്ന് ചോ​ദി​ച്ച് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ഒ​രു സ​ർ​വേ​യും ന​ട​ത്തി.

എ​ന്നാ​ൽ സ​ർ​വേ ഫ​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​റ​ത്താ​ക​ലി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ട്വി​റ്റ​ർ സി​ഇ​ഒ പ​ദം ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു “വി​ഡ്ഢി’​യെ ക​ണ്ടെ​ത്തു​ന്ന ദി​വ​സം താ​ൻ ആ ​സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. മ​സ്‌​ക് ചു​മ​ത​ല​യേ​റ്റ ശേ​ഷം ട്വി​റ്റ​റി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു.

 

Related posts

Leave a Comment