അത്ഭുതമെന്ന് തന്നെ വിശേഷിപ്പിക്കാം! ഒരേ സമയം രണ്ട് അപകടം; യുവതി രക്ഷപെട്ടത് അത്ഭുതകരമായി; അപകടം കണ്ട് അമ്പരന്ന് വഴിയാത്രക്കാര്‍; വീഡിയോ വൈറല്‍

ഒ​രേ സ​മ​യം ന​ട​ന്ന ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും യു​വ​തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ല്ല​മ്പ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ്കൂട്ടറിൽ വരികയായിരുന്ന യുവതി പിന്നാലെ വന്ന ഒരു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് നി​ല​ത്തു വീ​ഴുകയായിരുന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഒാടിയെത്തി ഇവരെ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചു.

പ​രി​ക്കൊ​ന്നു​മി​ല്ലാ​തി​രു​ന്ന ഇ​വ​ർ ഇ​വി​ടെ നി​ന്നും പോ​കു​വാ​നാ​യി സ്കൂട്ടറിൽ ക​യ​റി സ്റ്റാ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി എ​തി​ർ​വ​ശ​ത്ത് കൂ​ടി വ​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ പെ​ട്ട​ന്ന് ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ യു​വ​തി പ​രി​ക്കൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.

അത്ഭുതമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ അപകടം കണ്ട് അമ്പരന്നു പോയിരുന്നു വഴിയാത്രക്കാർ.

Related posts