സി​ഗ്ന​ലി​ല്‍ ഹോ​ണ​ടി​ച്ച് അ​ലോ​സ​ര​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പ​ണം ! സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദ്ദി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍…

ട്രാ​ഫി​ക് സി​ഗ്‌​ന​ലി​ല്‍ ഹോ​ണ്‍ മു​ഴ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ന​ടു​റോ​ഡി​ല്‍ മ​ര്‍​ദ​നം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​രം നീ​റ​മ​ണ്‍​ക​ര​യി​ലാ​ണ് സം​ഭ​വം.

കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി പ്ര​ദീ​പി​നെ​യാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു.

മു​ഖ​ത്ത് ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​ദീ​പി​ന് വാ​യി​ല്‍ മൂ​ന്ന് സ്റ്റി​ച്ചു​ണ്ട്. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യം നീ​റ​മ​ണ്‍​ക​ര​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി​രു​ന്നു.

പ്ര​ദീ​പി​ന്റെ വാ​ഹ​ന​ത്തി​ന് പു​റ​കി​ലു​ള്ള​വ​ര്‍ ഹോ​ണ്‍ മു​ഴ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ദീ​പാ​ണ് ഇ​ത് ചെ​യ്ത​തെ​ന്ന് ആ​രോ​പി​ച്ച് തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ലെ ര​ണ്ട് യു​വാ​ക്ക​ള്‍ ഇ​റ​ങ്ങി വ​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

‘ബ്ലോ​ക്കി​ന്റെ ഇ​ട​യി​ല്‍ കൂ​ടി ക​യ​റി പോ​ക​ടാ’ എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​ണ് ഇ​വ​ര്‍ പ്ര​ദീ​പി​നെ മ​ര്‍​ദി​ച്ച​ത്.

തു​ട​ര്‍​ന്ന് ര​ണ്ടു​പേ​രും ബൈ​ക്കി​ല്‍ ക​യ​റി പോ​യെ​ന്നും പ്ര​ദീ​പ് പ​റ​ഞ്ഞു, ക​ര​മ​ന പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

Related posts

Leave a Comment