പത്രത്തില്‍ പരസ്യം കണ്ട് വെറുതെ അപേക്ഷിച്ചു! കോഴ്‌സിന്റെ ഭാഗമായി കാമറയുമായി കുറേ ക്ലിക്കുകള്‍; ബ്രൂക്കോളിയും ചായപ്പൊടിയും കൊണ്ടൊരു ഫോട്ടോ, കിട്ടിയത് 10 ലക്ഷം

സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: കോ​ഴ്സി​നു​വേ​ണ്ടി​യാ​ണ് ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി ആ​ഷി​ഖ് കേ​ച്ചേ​രി​യു​ടെ​യും ഷ​ബീ​ന​യു​ടെ​യും മ​ക​ൾ റ​സ്‌​ലി മ​ർ​വ കാ​മ​റ വാ​ങ്ങി​യ​ത്. കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി കാ​മ​റ​യു​മാ​യി കു​റേ ക്ലി​ക്കു​ക​ൾ. കോ​ഴ്സ് ക​ഴി​ഞ്ഞ് സീ​രി​യ​സാ​യി ഒ​ന്നു ക്ലി​ക്കി​യ​പ്പോ​ൾ ല​ഭി​ച്ച​ത് 50,000 ദി​ർ​ഹം(10 ല​ക്ഷം രൂ​പ).

ദു​ബാ​യ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ർ​ട്ട് ഫോ​ർ ഹെ​ൽ​ത്ത് മ​ത്സ​ര​ത്തി​ലെ ഫോ​ട്ടോ​ഗ്രാ​ഫി വി​ഭാ​ഗ​ത്തി​ലാ​ണ് റ​സ്‌​ലി മ​ർ​വ​യ്ക്ക് സ​മ്മാ​നം ല​ഭി​ച്ച​ത്. റ​സ്‌​ലി മ​ത്സ​രി​ച്ച​താ​ക​ട്ടെ വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​രോ​ട്.​

യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രി ഷെ​യ്ക്ക് ഹൈ​ന​സ് ഡോ.​ഹു​സൈ​ൻ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ റാ​ൻ​ഡി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ റ​സ്‌​ലി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ധ​ർ​മ​ശാ​ല​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ (നി​ഫ്റ്റ്) നി​ന്ന് ഫാ​ഷ​ൻ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സാ​യി​രു​ന്നു റ​സ്‌​ലി പ​ഠി​ച്ച​ത്.

കോ​ഴ്സ് ക​ഴി​ഞ്ഞ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ യു​എ​ഇ​യി​ലേ​ക്ക്. അ​വി​ടെ​വ​ച്ചാ​ണ് റ​സ്‌​ലി​യെ തേ​ടി ഫോ​ട്ടോ​ഗ്ര​ഫി പു​ര​സ്കാ​രം എ​ത്തി​യ​ത്.

പ്ര​മേ​ഹം, അ​മി​ത​വ​ണ്ണം, ഹൃ​ദ്‌​രോ​ഗം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ന​ല്കാ​നാ​ണ് ഫോ​ട്ടോ​ഗ്ര​ഫി, ആ​നി​മേ​ഷ​ൻ, ഫി​ലിം, പെ​യി​ന്‍റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ൽ ദു​ബാ​യ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മ​ത്സ​രം ന​ട​ത്തി​യ​ത്.

17 മു​ത​ൽ 30 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് മേ​യ് മു​ത​ലാ​യി​രു​ന്നു മ​ത്സ​രം. ഫോ​ട്ടോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ 15 പേ​രു​ടെ അ​വ​സാ​ന പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ച റ​സ്‌​ലി പി​ന്നീ​ട് അ​ഭി​മു​ഖ​ത്തി​ലും മി​ക​വ് പു​ല​ർ​ത്തി.

ബ്രൂ​ക്കോ​ളി​യും ചാ​യ​പ്പൊ​ടി​യും ഉ​പ​യോ​ഗി​ച്ച് സെ​റ്റ് ചെ​യ്താ​യി​രു​ന്നു ഫോ​ട്ടോ എ​ടു​ത്ത​തെ​ന്ന് റ​സ്‌​ലി മ​ർ​വ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ​ച്ച ക​ല​ർ​ന്ന ബ്രൂ​ക്കോ​ളി ശ​രീ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​യും ചാ​യ​പ്പൊ​ടി അ​നാ​രോ​ഗ്യ​ത്തെ​യു​മാ​ണ് സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്.

കോ​ഴ്സി​നി​ട​യി​ൽ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​മാ​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് ല​ഭി​ച്ച ക​മ​ന്‍റു​ക​ൾ ന​ല്ല​താ​യി​രു​ന്നു. അ​ത് ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്താ​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യി. പ​ത്ര​ത്തി​ൽ പ​ര​സ്യം ക​ണ്ട് വെ​റു​തെ അ​പേ​ക്ഷി​ച്ചു.​

ര​ണ്ടാം റൗ​ണ്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ത്തി​രി സീ​രി​യ​സാ​യ​ത്. നി​ഫ്റ്റി​ലെ അ​ധ്യാ​പ​ക​രു​ടെ​യും പ്ര​തി​ശ്രു​ത വ​ര​ൻ ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി ഫി​യാ​ൻ​സ് ന​സ്ബീ​ർ മു​ഹ​മ്മ​ദി​ന്‍റെ​യും വ​ലി​യ സ​ഹാ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹം. കൂ​ടാ​തെ ന​ല്ലൊ​രു ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​കാ​നും ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും റ​സ്‌​ലി മ​ർ​വ പ​റ​ഞ്ഞു. ദു​ബാ​യ് മീ​ഡി​യാ സി​റ്റി​യി​ലാ​യി​രു​ന്നു റ​സ്‌​ലി​യു​ടെ ഇ​ന്‍റേ​ൺ​ഷി​പ്പ്. ലീ​ൻ ത​സ്നിം ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Related posts