ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്രാ സൗ​ക​ര്യം! ​ഊ​ബ​ർ ഓ​ട്ടോ സ​ർ​വീ​സ് ഇ​നി കോ​ഴി​ക്കോ​ട്ടും

കോ​ഴി​ക്കോ​ട്: ഊ​ബ​റി​നെ ഏ​റെ പ്ര​ചാ​ര​മു​ള്ള ഓ​ട്ടോ സ​ർവീ​സ് കോ​ഴി​ക്കോ​ട്ടും ആ​രം​ഭി​ക്കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്രാ സൗ​ക​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കു​ക.

കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വ​ട​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഓ​ട്ടോ സ​ർ​വ്വീ​സ് കോ​ഴി​ക്കോ​ട്ടേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​ത്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ൽ നി​ന്നു​ള്ള പി​ക്ക​പ്പ്, ത​ട​സ​മി​ല്ലാ​ത്ത റൈ​ഡു​ക​ൾ, ചെ​ല​വു കു​റ​ഞ്ഞ , സ്പ​ർ​ശ​ന ര​ഹി​ത പേ​യ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഊ​ബ​ർ ഗോ, ​പ്രീ​മി​യ​ർ, ഇ​ന്‍റ​ർ​സി​റ്റി തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ഊ​ബ​ർ ന​ഗ​ര​ത്തി​ൽ ല​ഭ്യ​മാ​ക്കും . പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ നി​ന്നും മാ​റി ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ഇ-​മെ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ല​ക്ഷ്യ​മി​ടു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും സ​മ​യം ഫ​ല പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​സ​ര​ങ്ങ​ൾ വി​പു​ല​മാ​ക്കാ​നും ഊ​ബ​ർ ഓ​ട്ടോ സ​ഹാ​യി​ക്കു​മെ​ന്ന് ഊ​ബ​ർ ദ​ക്ഷി​ണേ​ന്ത്യ , ഈ​സ്റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബോ​ധ് സാം​ഗ്വാ​ൻ പ​റ​ഞ്ഞു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ഊ​ബ​ർ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. ഗോ ​ഓ​ൺ​ലൈ​ൻ ചെ​ക്ക് ലി​സ്റ്റ്, നി​ർ​ബ​ന്ധ മാ​സ്ക്ക് ന​യം, പ്രീ- ​ട്രി​പ്പ് മാ​സ്ക്ക് പ​രി​ശോ​ധ​ന, സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ക്ക് നി​ർ​ബ​ന്ധ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടും .

സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് തോ​ന്നി​യാ​ൽ റൈ​ഡ​ർ മാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ട്രി​പ്പു​ക​ൾ റ​ദ്ദ് ചെ​യ്യാ​നു​ള്ള പോ​ളി​സി​യും ക​മ്പ​നി പു​തു​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment