കാമറ കള്ളം പറയില്ല! പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി.പി. ഉദയഭാനു പലതവണ വീട്ടിലെത്തി; രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്; ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ലെ വ​സ്തു​ബ്രോ​ക്ക​റും കൃ​ഷി​ക്കാ​ര​നു​മാ​യ രാ​ജീ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​സി.​പി.​ ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. കൊ​ല്ല​പ്പെ​ട്ട രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ പ​ല​ത​വ​ണ ഉ​ദ​യ​ഭാ​നു എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സി​ന് ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജീ​വും ഉ​ദ​യ​ഭാ​നു​വും ത​മ്മി​ൽ ആ​ദ്യ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ന​ല്ല ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ദൃ​ശ്യ​ങ്ങ​ളും പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ൽ തെ​റ്റി​യ​പ്പോ​ഴു​ള്ള ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും. ത​നി​ക്ക് ഉ​ദ​യ​ഭാ​നു​വി​ൽ നി​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി രാ​ജീ​വ് ന​ൽ​കി​യി​രു​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യ​തു​കൊ​ണ്ടു​ത​ന്നെ എ​ടു​ത്തു​ചാ​ടി ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കി​ല്ല. പ​ക​രം വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ തെ​ളി​വു​ക​ൾ പ​ര​മാ​വ​ധി ശേ​ഖ​രി​ച്ച​തി​നു ശേ​ഷ​മേ ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​വു​ക​യു​ള്ളു.

ഉ​ദ​യ​ഭാ​നു മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്

തൃ​ശൂ​ർ: ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​ന​യാ​യ അ​ഡ്വ.​സി.​പി.​ഉ​ദ​യ​ഭാ​നു ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം തു​ട​ങ്ങി. ഇ​ന്നു​ത​ന്നെ ഉ​ദ​യ​ഭാ​നു ഹ​ർ​ജി ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. ഉ​ദ​യ​ഭാ​നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന രാ​ജീ​വി​ന്‍റെ മു​ൻ പ​രാ​തി​യും ഇ​പ്പോ​ൾ ല​ഭി​ച്ച സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​മെ​ല്ലാം ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ​യു​ള്ള കു​രു​ക്കു​ക​ൾ മു​റു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കു​ന്ന​ത്.

Related posts