തിരക്ക് കഠിനമെന്‍റയ്യപ്പാ… ശബരിമലയിലെ തിരക്ക്; തിരുവഞ്ചൂരും സംഘവും പമ്പയിലേക്ക്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ക്കാ​നാ​യി യു​ഡി​എ​ഫ് സം​ഘം ചൊ​വ്വാ​ഴ്ച പ​മ്പ സ​ന്ദ​ര്‍​ശി​ക്കും. എംഎൽഎമാരായ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റേ​യും മോ​ന്‍​സ് ജോ​സ​ഫി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​മ്പ​യി​ലെ​ത്തു​ക.

ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യും പോ​ലീ​സു​മാ​യും സം​ഘം ച​ര്‍​ച്ച ന​ട​ത്തും. ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ വേ​ണ്ടരീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് യു​ഡി​എ​ഫ് സം​ഘം പ​മ്പ​യി​ല്‍ എ​ത്തു​ന്ന​ത്.

അ​തേ സ​മ​യം, ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നും തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​നു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച അ​വ​ലോ​ക​ന യോ​ഗം ഓ​ണ്‍​ലൈ​ന്‍ ആ​യി ന​ട​ക്കും.

ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, മ​റ്റ് മ​ന്ത്രി​മാ​ര്‍, ചീ​ഫ് സെ​ക്ര​ട്ട​റി, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ്, ഡി​ജി​പി എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

പ്ലാ​പ​ള്ളി ഇ​ല​വു​ങ്ക​ല്‍ പാ​ത​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ന​മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​പ്പോ​കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ വെ​ള്ള​മോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts

Leave a Comment