ശാ​ന്ത​നാ​യ് സൗ​മ്യ​നാ​യ്..! ​കോ​ട​തി​മു​റി​ക​ളെ ലോ ​പോ​യ​ന്‍റു​ക​ൾ കൊ​ണ്ട് വി​റ​പ്പി​ച്ച  ഉ​ദ​യ​ഭാ​നു തടവുകാർക്കൊപ്പം ശാന്തനായി

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ട​തി​മു​റി​ക​ളെ ലോ ​പോ​യ​ന്‍റു​ക​ൾ കൊ​ണ്ട് വി​റ​പ്പി​ച്ച ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ ത​ട​വു​കാ​ർ​ക്കൊ​പ്പം ജ​യി​ലി​ൽ. പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ സി.​പി.​ഉ​ദ​യ​ഭാ​നു​വാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ്ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്കൊ​പ്പം അ​വ​രി​ലൊ​രാ​ളാ​യി ക​ഴി​യു​ന്ന​ത്.

ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സി​ൽ ഉ​ദ​യ​ഭാ​നു​വി​നെ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സ​ബ് ജ​യി​ലി​ലെ​ത്തി​ച്ച​ത്. രാ​ത്രി ജ​യി​ലി​ലെ​ത്തി​യ ഉ​ദ​യ​ഭാ​നു ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും ക​ഴി​ച്ചു. ജ​യി​ലി​ൽ യാ​തൊ​രു പ്ര​ശ്ന​വും അ​ദ്ദേ​ഹം ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും മ​റ്റു സ​ഹ​ത​ട​വു​കാ​ർ​ക്കൊ​പ്പം അ​വ​രി​ലൊ​രാ​ളാ​യി ക​ഴി​യു​ക​യാ​ണെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഇ​ന്നു​രാ​വി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും പ​തി​വു മ​രു​ന്നു​ക​ളും ക​ഴി​ച്ചു. സ​ഹ​ത​ട​വു​കാ​രു​മാ​യി ന​ല്ല ബ​ന്ധം ഇ​തി​ന​കം ത​ന്നെ സ്ഥാ​പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ രാ​ജീ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഹാ​ജ​രാ​ക്കി​യ​ത്.

തു​ട​ർ​ന്നാ​ണ് റി​മാ​ൻ​ഡു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ​ഹോ​ദ​ര​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ ഡി​വൈ​എ​സ്പി ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts