സ്കൂ​ളി​ലെ സാ​ന്പാ​ർ ചെ​ന്പി​ൽ കാ​ൽ​തെ​റ്റി വീ​ണു; യു​കെ​ജി വി​ദ്യാ​ർ​ഥി​ക്കു ദാ​രു​ണാ​ന്ത്യം

ഹൈ​ദ​രാ​ബാ​ദ്: സ്കൂ​ളി​ൽ സാ​ന്പാ​ർ പാ​ച​കം ചെ​യ്തി​രു​ന്ന ചെ​ന്പി​ൽ വീ​ണു വി​ദ്യാ​ർ​ഥി​ക്കു ദാ​രു​ണാ​ന്ത്യം. പാ​ന്യം ന​ഗ​ര​ത്തി​ലെ വി​ജ​യ​നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ പു​രു​ഷോ​ത്തം റെ​ഡ്ഡി എ​ന്ന ആ​റു വ​യ​സു​കാ​ര​നാ​ണു മ​രി​ച്ച​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ർ​ണൂ​ൽ ജി​ല്ല​യി​ലാ​ണു സം​ഭ​വം. ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള​യി​ൽ ഓ​ടു​ന്ന​തി​നി​ടെ, ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ സാ​ന്പാ​ർ പാ​ത്ര​ത്തി​ലേ​ക്കു കു​ട്ടി കാ​ൽ​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​പ്പ​യി​പ്പി​ള്ളെ ഗ്രാ​മ​ത്തി​ലെ ശ്യാം ​സു​ന്ദ​ർ റെ​ഡ്ഡി​യു​ടെ മ​ക​നാ​ണു പു​രു​ഷോ​ത്തം.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭ​ക്ഷ​ണ​ത്തി​നാ​യി കു​ട്ടി​ക​ളെ വ​രി​യാ​യി കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പു​രു​ഷോ​ത്തം വ​രി തെ​റ്റി​ച്ച് ഓ​ടി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Related posts