ഓർമകളിൽ  ഉമ്പായി; ഉമ്പായിക്ക്  സംഗീതലോകത്തിന്‍റെ അ​ന്ത്യാ​ഞ്ജ​ലി​; സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ ഗ​സ​ൽ ഗാ​യ​ക​ൻ ഉ​ന്പാ​യി​യു​ടെ ക​ബ​റ​ട​ക്കം ഇ​ന്ന്. ഉ​ച്ച​ക്ക് 12.30ന് ​ഫോ​ർ​ട്ടു​കൊ​ച്ചി ക​ൽ​വ​ത്തി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി മ​ട്ടാ​ഞ്ചേ​രി കൂ​വ​പ്പാ​ടം ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ എം​ഐ​ജി 12 ഉ​ന്പാ​യീ​സ് ഗാ​ർ​ഡ​ൻ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ക​ൽ​വ​ത്തി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ന്പാ​യി​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം.​കെ.​അ​ർ​ജു​ന​ൻ, കെ.​ജെ.​മാ​ക്സി എം​എ​ൽ​എ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന് രാ​വി​ലെ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ.​വി​നോ​ദ്, മു​ൻ​മ​ന്ത്രി കെ.​ബാ​ബു, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ, കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​എം.​ബീ​ന, പി.​രാ​ജീ​വ്, എം.​എം.​ലോ​റ​ൻ​സ്, ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചി​രു​ന്നു.
മ​ട്ടാ​ഞ്ചേ​രി​യി​ലെ നെ​ല്ലു​ക​ട​വ് പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ അ​ബു-​പാ​ത്തു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഉ​ന്പാ​യി. ഭാ​ര്യ: ഹ​ഫ്സ​ത്ത. മ​ക്ക​ൾ: ഷൈ​ല​ജ, സ​ബി​ത, ഷ​മീ​ർ. മ​രു​മ​ക്ക​ൾ: നി​ഷാ​ദ്, നൗ​ഫ​ൽ.

നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി ഒ​ട്ടേ​റെ വേ​ദി​ക​ളി​ൽ ഗ​സ​ൽ ക​ച്ചേ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ഉ​ന്പാ​യി മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും ഉ​റു​ദു​വി​ലു​മാ​യി ഇ​രു​പ​തോ​ളം ഗ​സ​ൽ ആ​ൽ​ബ​ങ്ങ​ൾ​ക്കു സം​ഗീ​തം ന​ൽ​കു​ക​യും അ​വ ആ​ല​പി​ക്കു​ക​യും ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി​യി​ലെ സം​ഗീ​ത പാ​ര​ന്പ​ര്യ​ത്തോ​ടൊ​പ്പം വ​ള​ർ​ന്ന ഉ​ന്പാ​യി മെ​ഹ​ബൂ​ബി​ന്‍റെ ഗ​സ​ൽ വേ​ദി​ക​ളി​ൽ ത​ബ​ലി​സ്റ്റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. അ​വി​ടെ​നി​ന്നു സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യി വ​ള​ർ​ന്നു. ഉ​ർ​ദു​വി​ലാ​യി​രു​ന്നു ആ​ദ്യ​ആ​ൽ​ബം. ആ​ദ്യ മ​ല​യാ​ള​ആ​ൽ​ബം ആ​ദാ​ബ് 1988ൽ ​പു​റ​ത്തി​റ​ങ്ങി.

പ്ര​ണാ​മം, ഗ​സ​ൽ​മാ​ല, ഒ​രു മു​ഖം മാ​ത്രം, അ​ക​ലെ മൗ​നം​പോ​ൽ, മ​ധു​ര​മീ ഗാ​നം, ഹൃ​ദ​യ​രാ​ഗം, പാ​ടു​ക സൈ​ഗാ​ൾ പാ​ടൂ, ന​ന്ദി പ്രി​യ​സ​ഖി ന​ന്ദി, പി​ന്നെ​യും പാ​ടു​ന്നു സൈ​ഗാ​ൾ, ഒ​രി​ക്ക​ൽ നീ ​പ​റ​ഞ്ഞു, പ്രി​യേ പ്ര​ണ​യ​നി, ഒ​റ്റ​യ്ക്കു നി​ന്നെ​യും നോ​ക്കി തു​ട​ങ്ങി​യ മ​ല​യാ​ള ആ​ൽ​ബ​ങ്ങ​ളും സോ​ജാ രാ​ജ​കു​മാ​രി, ഫി​ർ വൊ​ഹി ശ്യാം, ​പ്യാ​ർ കെ ​സ​പ്നെ എ​ന്നീ ഹി​ന്ദി ആ​ൽ​ബ​ങ്ങ​ളും സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ചു.

പാ​ടു​ക സൈ​ഗാ​ൾ പാ​ടൂ എ​ന്ന ആ​ൽ​ബം ഉ​ൾ​പ്പ​ടെ മൂ​ന്ന് ആ​ൽ​ബ​ങ്ങ​ൾ​ക്ക് ക​വി​ത ര​ചി​ച്ച​ത് ഒ​എ​ൻ​വി​യാ​ണ്. യൂ​സ​ഫ​ലി കേ​ച്ചേ​രി ര​ണ്ട് ആ​ൽ​ബ​ങ്ങ​ൾ​ക്കും ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ മൂ​ന്ന് ആ​ൽ​ബ​ങ്ങ​ൾ​ക്കും ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ കോ​ഴി​ക്കോ​ടാ​യി​രു​ന്നു അ​വ​സാ​ന ക​ച്ചേ​രി. രാ​ഗം ഭൈ​ര​വി’​ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥ. പൊ​ന്നാ​നി ഗ​ദ്ദി​ക അ​വാ​ർ​ഡ്, ഹാ​ർ​മ​ണി പു​ര​സ്കാ​രം, ദൃ​ശ്യ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts