ഉ​മ്മ​ൻ ചാ​ണ്ടി ജ​ർ​മ​നി​യി​ൽ; സ്വീകരിക്കാൻ പുതുപ്പള്ളിക്കാർ; ചി​കി​ത്സ മ​റ്റ​ന്നാ​ൾ ആ​രം​ഭി​ച്ചേ​ക്കും


ബ​ർ​ലി​ൻ: ഇ​ന്ന​ലെ ജ​ർ​മ​നി​യി​ലെ​ത്തി​യ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​കി​ത്സ മ​റ്റ​ന്നാ​ൾ ആ​രം​ഭി​ക്കു​മെ​ന്നു സൂ​ച​ന. ഇ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡോ​ക്ട​ർ​മാ​രെ കാ​ണും.

ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​റി​യ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നേ​ക്കും. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഒ​ന്പ​തി​നു വി​ദ​ഗ്ധ പ​രി​ശോ​ധ​ന തു​ട​ങ്ങും. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലാ​ണു വി​മാ​ന​മി​റ​ങ്ങി​യ​ത്.

ഇ​ന്നു രാ​വി​ലെ ബ​ർ​ലി​നി​ലേ​ക്കു പോ​കും. ബ​ർ​ലി​നി​ലെ ചാ​രി​റ്റി ക്ലി​നി​ക്കി​ലാ​ണു ചി​കി​ത്സ. മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ, മ​ക​ൾ മ​റി​യ, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, ജ​ർ​മ​ൻ ഭാ​ഷ അ​റി​യാ​വു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ജി​ൻ​സ​ണ്‍ എ​ന്നി​വ​രാ​ണ് ഇ​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പ​മു​ള്ള​ത്.

മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ നാ​ളെ ജ​ർ​മ്മ​നി​യി​ലെ​ത്തും. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30നാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പു​റ​പ്പെ​ട്ട​ത്. ദോ​ഹ​വ​ഴി​യാ​യി​രു​ന്നു വി​മാ​നം.

ജ​ർ​മ​നി​യി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment