ഏത് അന്വേഷണത്തെയും ഭയമില്ല..! സോളാർ കേസിൽ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭയപ്പെട്ടാൽ പോരെയെന്ന് ഉമ്മൻചാണ്ടി; മൂന്ന് ഇരട്ടി ശക്തിയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും

തിരുവന്തപുരം: സോളാർ അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള എത് അന്വേഷണത്തെയും ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭയപ്പെട്ടാൽ പോരെയെന്നും അദ്ദേഹം ചോദിച്ചു. എത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധികരിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കമ്മീഷന്‍റെ റിപ്പോർട്ട് സംബന്ധിച്ച് കമ്മീഷനും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ഇക്കാര്യം സംബന്ധിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. സോളാറുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം നിയമസഭയിൽ ഉന്നയിച്ച കാര്യങ്ങൾ അല്ല ഇന്ന് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലെന്നുള്ള പൂർണ വിശ്വാസം ഇടതുസർക്കാരിനുള്ള തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ തളർത്താമെന്നാണ് കരുതുന്നതെങ്കിൽ അത് സാധിക്കില്ലെന്നും മൂന്ന് ഇരട്ടി ശക്തിയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Related posts