ഇ​സ്ര​യേ​ലി​ൽ ഹ​മാ​സി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം; അ​ന്വേ​ഷി​ക്കാ​ൻ യു​എ​ൻ

ന്യൂ​യോ​ർ​ക്ക്: ഇ​സ്ര​യേ​ലി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഹ​മാ​സ് ഭീ​ക​ര​ർ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് യു​എ​ൻ.

ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പ​രാ​തി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ക്കും. ഇ​തി​നാ​യി യു​എ​ന്നി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​മീ​ള പാ​റ്റേ​ൺ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ൻ ദു​ജ​റി​ക്ക് പ​റ‌​ഞ്ഞു.

അ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​തി​ജീ​വി​ച്ച​വ​ർ, ദൃ​ക്സാ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്നു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ഹ​മാ​സ് ത​ട​വി​ല​ക്കി​യ​ശേ​ഷം മോ​ചി​പ്പി​ച്ച​വ​രെ​യും സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള വി​ദ​ഗ്ധ സം​ഘം പ്ര​മീ​ള​യോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment