അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്നു; അധ്യാപകർക്കുണ്ടാകുന്ന തൊഴിൽ പ്രശ്നം ചർച്ച ചെയ്യണമെന്ന് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം​മൂ​ലം അ​ധ്യാ​പ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന തൊ​ഴി​ൽ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്. കെ.​എ​ൻ.​എ. ഖാ​ദ​ർ എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് നിയമസ​ഭ​യെ അ​റി​യി​ച്ചു. 1,585 അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

Related posts