ഡെല്‍റ്റയും ഒമിക്രോണും ഒത്തുചേര്‍ന്ന് മറ്റൊരു വകഭേദത്തെ സൃഷ്ടിച്ചാല്‍ ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോള്‍ ഒമിക്രോണും ഡെല്‍റ്റയും ഒരേപോലെ യുകെയില്‍ ഭീതിപരത്തുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്ന് ബ്രിട്ടനാണ്. ഏകദേശം ഒരു ലക്ഷം പുതിയ കേസുകളാണ് അവിടെ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ ഒമിക്രോണ്‍ വകഭേദം പിടികൂടിയവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുളള ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയുളളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതുമാണ് ഇവയെന്നാണ്.

ഇതേ തുടര്‍ന്നാണ് ലോകമെമ്പാടുമുളള രാജ്യങ്ങള്‍ വിദേശയാത്രയ്ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുളളത്.

ഈ അവസരത്തിലാണ് ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് പുതിയൊരു വകഭേദം ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന ചര്‍ച്ച വിദഗ്ധര്‍ ഗൗരവത്തോടെ എടുക്കുന്നത്.

ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുളള സാധ്യത കൂടുതലാണെന്ന് മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ ബര്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്.

ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് അദ്ദേഹം കരുതുന്നു.

യുകെ പാര്‍ലമെന്റിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജിയി കമ്മിറ്റിയില്‍ സംസാരിക്കുമ്പോഴായിരുന്നു പോള്‍ ബര്‍ട്ടണ്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് രണ്ട് വൈറസുകളെയും ഒരേ സമയം ഉള്‍ക്കൊളളാന്‍ കഴിയും എന്നതിനെ സാധൂകരിക്കുന്ന ഡാറ്റയുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ ഇതു സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ട്. മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയൊരു പുതിയ വകഭേദം സൃഷ്ടിക്കപ്പെട്ടാല്‍ അത് കൂടുതല്‍ മാരകമാവും എന്നതില്‍ സംശയമില്ല.

Related posts

Leave a Comment