പോ​​​ലീ​​​സി​​​ന്‍റെ ഈ ​​​പോ​​​ക്ക് ആ​​​പ​​​ത്താണ്; പോ​ലീ​സി​നെ​തി​രേ ആ​​​ഞ്ഞ​​​ടി​​​ച്ച് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച് സി​​​പി​​​ഐ ദേ​​​ശീ​​​യ ക​​​ണ്‍​ട്രോ​​​ൾ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ. രാഷ്‌ട്രീയ​​​പാ​​​ർ​​​ട്ടി​​​ക​​​ളും മ​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളും കൊ​​​ടു​​​ക്കു​​​ന്ന ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​രെ പ്ര​​​തി​​​ക​​​ളാ​​​ക്കു​​​ന്ന പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി കേ​​​സി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും പോ​​​ലീ​​​സി​​​ന്‍റെ ഈ ​​​പോ​​​ക്ക് ആ​​​പ​​​ത്താ​​​ണെ​​​ന്നും പ​​​ന്ന്യ​​​ൻ കുറ്റപ്പെടുത്തി.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ എ​​​ഐ​​​വൈ​​​എ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മാ​​​ന​​​വ സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​യാ​​​ലും രാഷ്‌ട്രീയത്തിന്‍റെ പേ​​​രി​​​ലാ​​​യാ​​​ലും കൊ​​​ല​​​പാ​​​ത​​​കം എ​​​തി​​​ർ​​​ക്ക​​​പ്പെ​​​ട​​​ണം. കൊ​​​ല​​​പാ​​​ത​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ക്ക​​​ശ​​​മാ​​​യി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സ് മു​​​ന്നോ​​​ട്ട് വ​​​ര​​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആവ ശ്യപ്പെട്ടു.

Related posts

Leave a Comment