കുഞ്ഞിനെ കൊന്നത് അമ്മ തന്നെ ! വാത്തിക്കുടിയിലെ കോളജ് വിദ്യാര്‍ഥിനി കുഞ്ഞിനെ കൊന്നത് പ്രസവം വിവരം മറയ്ക്കാന്‍; യുവതിയുടെ കുറ്റസമ്മതം ഇങ്ങനെ…

ഇടുക്കി വാത്തിക്കുടിയില്‍ അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനി ജന്മം നല്‍കിയ കുഞ്ഞിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. വാത്തിക്കുടി സ്വദേശി ചഞ്ചലാണ് അറസ്റ്റിലായത്. അവിവാഹിതയായ താന്‍ പ്രസവിച്ച കാര്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിയായ ചഞ്ചല്‍ ഗര്‍ഭിണിയായ കാര്യം വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സഹപാഠികള്‍ക്കോ അറിയില്ലായിരുന്നു. വീടിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് മൃതദേഹം മറവു ചെയ്യാന്‍ സുഹൃത്തിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ രംഗം പന്തിയല്ലെന്നു കണ്ട സുഹൃത്ത് ഈ വിവരം പോലീസില്‍ അറിയിക്കുകയും പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

എന്നാല്‍ കുഞ്ഞ് ചാപിള്ളയായിരുന്നെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം ശ്വാസം മുട്ടിയെന്ന് ബോധ്യപ്പെട്ടത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. വീടിന്റെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം റൂമില്‍ കൊണ്ടുവന്ന് ടവ്വല്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ചഞ്ചല്‍ പോലീസിനോടു പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ചഞ്ചലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related posts