പാര്‍ക്കിംഗ് അനുവദിക്കില്ല എന്നു പറയുന്നത് ‘ബോലാ തരരര…’ പാടി; വ്യത്യസ്ഥമായ തരത്തില്‍ ട്രാഫിക് നിയന്ത്രണം നടത്തി ഉദ്യോഗസ്ഥന്‍;വീഡിയോ വൈറലാകുന്നു…

പോലീസില്‍ ഏറ്റവും ശ്രമകരമായ ജോലി ആര്‍ക്കെന്ന് ചോദിച്ചാല്‍ ട്രാഫിക് പോലീസ് എന്നായിരിക്കും ഉത്തരം. ഫലപ്രദമായി ട്രാഫിക്കിനെ നിയന്ത്രിക്കാന്‍ പ്രത്യേക വൈദഗ്ധ്യം വേണം. ഇപ്പോഴിതാ ചണ്ഡീഗഡിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ വ്യത്യസ്തമായ രീതിയാണ് പ്രയോഗിക്കുന്നത്. 1996-ല്‍ പുറത്തിറങ്ങിയ ദലെര്‍ മെഹന്ദിയുടെ ബോലോ തരരര എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ഈണത്തിലൊരു പാട്ടൊരുക്കിയാണ് ഇവിടെ പാര്‍ക്കിങ് അനുവദനീയമല്ല എന്ന സന്ദേശം നല്‍കുന്നത്.

മൈക്കിലൂടെയാണ് പാട്ട്. ദലെര്‍ മെഹന്ദി തന്നെയാണ് ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പാട്ട് ജനങ്ങള്‍ക്ക് നിയമം പാലിക്കാന്‍ പ്രേരകമാക്കുന്നതില്‍ സന്തോഷമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്തായാലും സോഷ്യല്‍ ലോകം പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥനെ വീഡിയോ കണ്ടവരെല്ലാം പ്രശംസ കൊണ്ട് മൂടുകയാണ്.

Related posts