പള്ളി മുറ്റത്ത് ഉപേക്ഷിച്ച കുഞ്ഞിന്റെ അമ്മ 21 വയസ്സുകാരി ! പിതാവ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍; കുഞ്ഞിന്റെ അമ്മ അറസ്റ്റിലായപ്പോള്‍ പറഞ്ഞത്…

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തി.തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയാണ് 21 വയസുകാരി യുവതി. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ട് എത്തുകയായിരുന്നുവെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്. തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ പൊതിഞ്ഞ പുതപ്പിനകത്ത് ഒരു കുറിപ്പുമുണ്ടായിരുന്നു:’ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ…

Read More

കുഞ്ഞിനെ കൊന്നത് അമ്മ തന്നെ ! വാത്തിക്കുടിയിലെ കോളജ് വിദ്യാര്‍ഥിനി കുഞ്ഞിനെ കൊന്നത് പ്രസവം വിവരം മറയ്ക്കാന്‍; യുവതിയുടെ കുറ്റസമ്മതം ഇങ്ങനെ…

ഇടുക്കി വാത്തിക്കുടിയില്‍ അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനി ജന്മം നല്‍കിയ കുഞ്ഞിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. വാത്തിക്കുടി സ്വദേശി ചഞ്ചലാണ് അറസ്റ്റിലായത്. അവിവാഹിതയായ താന്‍ പ്രസവിച്ച കാര്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിയായ ചഞ്ചല്‍ ഗര്‍ഭിണിയായ കാര്യം വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സഹപാഠികള്‍ക്കോ അറിയില്ലായിരുന്നു. വീടിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് മൃതദേഹം മറവു ചെയ്യാന്‍ സുഹൃത്തിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ രംഗം പന്തിയല്ലെന്നു കണ്ട സുഹൃത്ത് ഈ വിവരം പോലീസില്‍ അറിയിക്കുകയും പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. എന്നാല്‍ കുഞ്ഞ് ചാപിള്ളയായിരുന്നെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം ശ്വാസം മുട്ടിയെന്ന് ബോധ്യപ്പെട്ടത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം…

Read More