അധികാരത്തിലേറിയത് 2011 ല്‍, അഞ്ച് വര്‍ഷം കൊണ്ട് വധിച്ചത് 300 പേരെ! കിം ജോംങ് ഉന്‍ ഇങ്ങനെയാണ്

rw3etഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ വിവാദ നായകനാണ്. മനുഷ്യ രാശിയെത്തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള പല ഉത്തരവുകളും ഉന്‍ ഇറക്കുകയുണ്ടായി. പല അസ്വാഭാവിക വാര്‍ത്തകളും ഉത്തരകൊറിയയില്‍ നിന്നും പുറത്തുവന്നുകൊണ്ടുമിരുന്നു.

അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് 340 പേരെ ഉന്‍ വധശിക്ഷയ്ക്ക് വിധേയരാക്കി എന്നതാണ് സൗത്ത് കൊറിയയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. ദക്ഷിണ കൊറിയയിലെ ചില നിരീക്ഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അധികാരം നിലനിര്‍ത്തുക എന്നതായിരുന്നു ഈ വധശിക്ഷകളിലൂടെയെല്ലാം ഉന്‍ ലക്ഷ്യം വച്ചിരുന്നതെന്നും അവര്‍ കണ്ടെത്തി. അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഉന്‍ എങ്ങനെയാണ് വധശിക്ഷകള്‍ ഉപയോഗിച്ചത് എന്നതായിരുന്നു അവരുടെ പഠനവിഷയം.
വധശിക്ഷ ലഭിച്ചവരില്‍ 140 പേര്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍,ഭരണകക്ഷി അംഗങ്ങള്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവരാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അഞ്ച് തവണയാണ് അദ്ദേഹം തന്റെ പ്രതിരോധ മന്ത്രിയെ മാറ്റിയത്. കിം ജോംങ് ഉന്‍ അധ്യക്ഷനായിരുന്ന ഒരു യോഗത്തിനിടെ ഉറങ്ങിപ്പോയതിനാണ് കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ട് ഉദ്യോഗസ്ഥരെ ഉന്‍ വധിച്ചത്. അതിലൊരാള്‍ ഉപപ്രധാനമന്ത്രിയായിരുന്നു എന്നതാണ് ഇതിലെ പ്രത്യേകത. പ്രതിരോധ മന്ത്രിയെ പരസ്യമായി വെടിവച്ച് കൊന്നതും ചടങ്ങില്‍ ഉറങ്ങി എന്ന കാരണം പറഞ്ഞാണ്.

2013 ല്‍ സ്വന്തം അമ്മാവനായ ജാങ് സോങ് തേയിയെ വധിച്ചുകൊണ്ടായിരുന്നു ഉന്നിന്റെ കൊലപാതക പരമ്പരയുടെ തുടക്കം. വഞ്ചനാക്കുറ്റമായിരുന്നു അദ്ദേഹത്തിന് നേരെ ചുമത്തിയിരുന്നത്. തേയിയുടെ കുടുംബത്തെയും ഉന്‍ ഉന്മൂലനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയയിലെ ഏറ്റവും പ്രബലനായ രണ്ടാമത്തെ ആള്‍ എന്നാണ് തേയി അറിയപ്പെട്ടിരുന്നത്.

Related posts