സെ​ന്‍​ഗാ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്ത ന​ട​പ്പാ​ക്കി​യ​ അപകടം; അ​പ​ക​ട​ത്തി​ന് മു​മ്പും ഭീഷണിപ്പെടുത്തൽ; ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴിയിൽ പറ‍യുന്നതിങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ മാ​ന​ഭം​ഗ കേ​സി​ലെ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പു​റ​ത്ത്. കാ​റ​പ​ക​ട​ത്തി​ന് പി​ന്നി​ൽ മു​ൻ ബി​ജെ​പി എം​എ​ൽ​എ​യാ​യ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റാ​ണെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി. സി​ബി​ഐ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു.

കു​ല്‍​ദീ​പ് സെ​ന്‍​ഗാ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്ത ന​ട​പ്പാ​ക്കി​യ​താ​ണ് അ​പ​ക​ടം. ത​ന്നെ ഇ​ല്ലാ​താ​ക്കു​ക​യാ​യി​രു​ന്നു സെ​ൻ​ഗാ​റി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് അ​പ​ക​ട​മെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന് മു​മ്പ് സെ​ൻ​ഗാ​റും കൂ​ട്ടാ​ളി​ക​ളും ഭീ​ഷ​ണി​പ്പെ​ടു​ത്തി. പീ​ഡ​ന​ക്കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കൊ​ല്ലു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്നും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി.

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​ബി​ഐ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts