മ​ല​യാ​ളി​ക്ക് ഓ​ണം ആ​ഘോ​ഷി​ക്കാ​നു​ള്ള അ​വ​സ​രം സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കിയെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഒ​ല്ലൂ​ർ: മ​ല​യാ​ളി​ക്ക് ഓ​ണം ആ​ഘോ​ഷി​ക്കാ​നു​ള്ള അ​വ​സ​രം സം​സ്ഥാ​ന​ സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കി​യ​താ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്തല ആ​രോ​പി​ച്ചു. ഒ​ല്ലൂ​ർ മേ​ഖ​ല തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃത്വ​ത്തി​ൽ ന​ട​ത്തി​യ “അ​മ്മ​യ്ക്കൊരു പു​ട​വ’ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ഇ​ല്ല, പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും സ​ർ​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ല, സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സാ​ന്പ​ത്തി​ക മാ​ന്ദ്യം പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന സ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളി​ക്ക് ഓ​ണം ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ന്നും അ​ദ്ദേ​ഹം വിശദീകരിച്ചു.​ ടി.​എ​ൻ. പ്ര​താ​പ​ൻ എംപി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​

കെ​പിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. സം​ഘം പ്ര​സി​ഡ​ന്‍റ് അ​നി​ൽ പൊ​റ്റേ​ക്കാ​ട് കാ​രു​ണ്യ​നി​ധി​ വി​ത​ര​ണം ചെ​യ്തു. മു​ൻ എംഎ​ൽഎ എം.​പി.​ വി​ൻ​സ​ന്‍റ് ഓ​ണ​ക്കിറ്റ് വി​ത​ര​ണം ചെ​യ്തു.​ യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാലിശേരി മെ​ഡി​ക്ക​ൽ ക്യ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൻ​ഷ​ൻ​വി​ത​ര​ണം ഒ.​ അ​ബ്ദു​ൾ റ​ഹ്മാ​ൻ​കുട്ടി​യും നി​ർ​വഹി​ച്ചു.​

ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ര​ജി​ത്ത്, കോ​ർ​പറേഷ​ൻ മു​ൻ മേ​യ​ർമാ​രാ​യ ഐ.​പി. പോ​ൾ, രാ​ജ​ൻ പ​ല്ല​ൻ, കൗ​ണ്‍​സി​ല​ർ ഷീ​ബ ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​ യോ​ഗ​ത്തി​ൽവ​ച്ച് 500 അ​മ്മ​മാ​ർ​ക്ക് ഓ​ണ​പ്പുട​വ വി​ത​ര​ണം ചെ​യ്തു. കു​ടാ​തെ സൗ​ജ​ന്യ​മെ​ഡി​ക്ക​ൽ ക്യ​ന്പും ന​ട​ന്നു.

Related posts