നിര്‍ദ്ധനര്‍ക്ക് സഹായവുമായി ഉണ്ണി മുകുന്ദന്‍ ! 50,000 രൂപയുടെ കിറ്റ് നല്‍കി…

കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈ സഹായവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 50,000 രൂപയുടെ കിറ്റുകളാണ് താരം വിതരണം ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയുള്ള കമന്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉണ്ണിയുടെ ഈ മാതൃകാ പ്രവൃത്തി. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാന്‍സ് വഴിയാണ് കിറ്റുകള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയത്.

അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അരലിറ്റര്‍ വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന ഒരു വലിയ കിറ്റ് ആണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്.

ശ്രീവൈകുണ്ഠം ചാരിറ്റബ്ള്‍ ട്രസ്റ്റിനാണ് ഭക്ഷ്യകിറ്റുകള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയത്. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ അവ വിതരണം ചെയ്യുമെന്നും, ഈ ഉദ്യമത്തിന് തങ്ങളെ തിരഞ്ഞെടുത്ത ഉണ്ണി മുകുന്ദനും ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും ട്രസ്റ്റ് നന്ദി അറിയിച്ചു.

Related posts

Leave a Comment