നോ പറയേണ്ടിടത്ത് നോ എന്നു തന്നെ പറയണം ! വിട്ടുവീഴ്ചയ്ക്കു തയ്യാറായി ഒരു തൊഴിലിലും തുടരേണ്ടതില്ല; അനുശ്രീ പറയുന്നതിങ്ങനെ…

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ നടിയാണ് അനുശ്രീ. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിനു കഴിഞ്ഞു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

സിനിമ മേഖലയെ കുറിച്ച് സാധാരണ പറയപ്പെടാറുള്ള കാര്യങ്ങളില്‍ തന്റെതായ നിലപാടും അഭിപ്രായവും വ്യക്തമാക്കുകയാണ് താരമിപ്പോള്‍.

സിനിമ മോശം ആണെന്നുള്ള പുറമെയുള്ളവരുടെ ധാരണ ശരിയല്ല എന്നാണ് താരം പറഞ്ഞത്. നമുക്കൊരു വര്‍ക്ക് ഓഫര്‍ വരുമ്പോള്‍ നല്ലപോലെ ആലോചിച്ചതിന് ശേഷം മാത്രം ഇതിലേക്കിറങ്ങണമെന്നും താരം പറഞ്ഞു.

നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നും അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്നും നടി വ്യക്തമാക്കി.

ലാല്‍ജോസ് സാറിന്റെ തണലില്‍ നിന്നതു കൊണ്ടാകാം തുടക്കത്തില്‍ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല എന്നും താരം പറഞ്ഞു.

സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി നമ്മുടെ സമയത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ തീര്‍ച്ചയായും വിട്ടുവീഴ്ച വേണ്ടിവരും.

അതിനപ്പുറമുള്ള വിട്ടുവീഴ്ചകള്‍ ഇന്നേവരെ എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ ഉറച്ച നിലപാടിനെ പ്രശംസിക്കുകയാണ് ആരാധകര്‍.

Related posts

Leave a Comment