ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ..? ചൊറിയന്‍ ചോദ്യവുമായി വന്ന സന്തോഷ് കീഴാറ്റൂരിനെ തേച്ചൊട്ടിച്ച് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദന്‍. തമിഴിലൂടെ സിനിമയിലെത്തിയ ഉണ്ണി മമ്മൂട്ടിയുടെ ബോബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറിയത്.

മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു.

ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി.

നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്. പിന്നാലെ സന്തോഷിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തി.

ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്.

ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. ഈ മറുപടി വൈറലായി മാറുകയും ചെയ്തു.

Related posts

Leave a Comment